പേരാമ്പ്ര: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചൂടിക്കയറുകൊണ്ട് തളച്ചിടാന്‍ കഴിയില്ളെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളയാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തിലാണ് സോളാര്‍തട്ടിപ്പ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഗൂഢാലോചന നടത്തി പുതിയ ആയുധങ്ങളുമായി വന്നാല്‍ ഞങ്ങള്‍ പകച്ചുപോകുമെന്ന് ധരിക്കരുത്. ഇത്തരം ആരോപണങ്ങളെ യു.ഡി.എഫ് ജനങ്ങളെ അണിനിരത്തി നേരിടും. യു.ഡി.എഫിന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഞങ്ങള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുണ്ട്. എന്നാല്‍, ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പായുധങ്ങള്‍ ബാര്‍മുതലാളിമാരില്‍നിന്നും സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളില്‍നിന്നും വാങ്ങേണ്ട ഗതികേടാണെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്തോറും പുതിയ പുതിയ ആരോപണങ്ങള്‍ ഇനിയുംവരും. യു.ഡി.എഫ് വീണ്ടും അധികാരത്തില്‍വരുമെന്ന് ഭയന്നാണ് ഇത്തരം ആരോപണങ്ങളുയരുന്നത്. ബാര്‍മുതലാളിമാര്‍ക്ക് മാത്രമാണ് യു.ഡി.എഫ് ഭരണത്തില്‍ നഷ്ടം സംഭവിച്ചത്. ഇത്തരമാളുകളുടെ കൈയില്‍ സര്‍ക്കാറിനെതിരെയുള്ള ആയുധങ്ങള്‍ ഉണ്ടാവാം. പക്ഷേ, ഇതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല. നിരവധി കാരുണ്യ, വികസനപ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് നടത്തിയത്. സംഘ്പരിവാറും ഐ.എസും ഉയര്‍ന്നുന്ന ഭീഷണി നേരിടാന്‍ സാമുദായിക സൗഹൃദം നിലനിര്‍ത്തണം. മുസ്ലിം ലീഗ് ഉയര്‍ത്തുന്ന മുദ്രാവാക്യം ഇതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.പി.എ. മജീദ്, മന്ത്രി ഡോ. എം.കെ. മുനീര്‍, ഉമ്മര്‍ പാണ്ടികശാല, അഡ്വ. പി. ശങ്കരന്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.എം. ഷാജി എം.എല്‍.എ, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, പി.കെ.കെ. ബാവ, ടി.എം. സാദിഖലി, എം.എ. റസാഖ് മാസ്റ്റര്‍, ടി.പി. അഷറഫലി, യു.സി. രാമന്‍ എന്നിവര്‍ സംസാരിച്ചു. എസ്.കെ. അസൈനാര്‍ സ്വാഗതവും ആവള ഹമീദ് നന്ദിയും പറഞ്ഞു. ഉള്ള്യേരി: മുസ്ലിം ലീഗിന് നേരെ വരുന്ന അനര്‍ഥങ്ങളെയും ദുഷ്പ്രചാരണങ്ങളെയും പുറങ്കാലുകൊണ്ട് തട്ടിമാറ്റി മുന്നോട്ടുപോവുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളയാത്രക്ക് ഉള്ള്യേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്‍െറ മുന്നേറ്റം തടയാന്‍ കഴിയാത്തതുകൊണ്ടാണ് ഇടതുപക്ഷം ബാര്‍ ഉടമകളെ കൂട്ടുപിടിച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവിതമാണ് സര്‍ക്കാറിന്‍െറ ഏറ്റവുംവലിയ അജണ്ട. ഇടതുപക്ഷത്തിന് വടികൊടുത്ത് അടിവാങ്ങേണ്ട ഗതികേടാണ് വരാന്‍ പോകുന്നതെന്നും പുതിയ തലമുറയെ ഐ.ടി സാക്ഷരരാക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന്‍െറ ഏറ്റവുംവലിയ നേട്ടമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. സാദിഖലി, ആഷിഖ് ചെലവൂര്‍, അഡ്വ. എം. ശംസുദ്ദീന്‍ എം.എല്‍.എ, ശ്യാം സുന്ദര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. ഷാജിഎം.എല്‍.എ, അഹമ്മദ് കുട്ടി ഉണ്ണികുളം, പി.കെ. ഫിറോസ്, സി.ടി. അഹമ്മദലി, യു.സി. രാമന്‍, മായിന്‍ ഹാജി, നജീബ് കാന്തപുരം, നാസര്‍ എസ്റ്റേറ്റ് മുക്ക് എന്നിവര്‍ സംബന്ധിച്ചു. കെ. അഹമ്മദ് കോയ മാസ്റര്‍ സ്വാഗതവും റഹീം ഇടത്തില്‍ നന്ദിയും പറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നിശ്ചയിച്ചതിലും രണ്ടുമണിക്കൂര്‍ വൈകിയത്തെിയ കുഞ്ഞാലിക്കുട്ടിയെ സമ്മേളനനഗരിയിലേക്ക് ആനയിച്ചത്. സ്ത്രീകളടക്കം വന്‍ ജനാവലി സ്വീകരണ സ്ഥലത്തത്തെിയിരുന്നു. കൊയിലാണ്ടി: മോശമായ രാഷ്ട്രീയക്കളിയാണ് ഇടതുപക്ഷം ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിന്‍െറ കേരളയാത്രക്ക് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.പി. ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. ഇപ്പോള്‍ ഇടതുപക്ഷം പൊക്കിക്കൊണ്ടു നടക്കുന്നവര്‍ നാളെ അവര്‍ക്കുനേരെയും തിരിഞ്ഞേക്കും. മുഖ്യമന്ത്രിക്കുനേരെയുള്ള ആരോപണങ്ങളൊന്നും ഏശാന്‍ പോകുന്നില്ല. ഞങ്ങള്‍ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നടക്കുന്നത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍, കെ.എന്‍.എ. ഖാദര്‍, നജീബ് കാന്തപുരം എന്നിവര്‍ സംസാരിച്ചു. റഷീദ് വെങ്ങളം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.