കോഴിക്കോട്: വ്യാജമദ്യ ഉല്‍പാദനം, വിതരണം, വില്‍പന തുടങ്ങിയവ ജനകീയ പങ്കാളിത്തത്തോടെ തടയുന്നതിനുള്ള ജില്ലാതല ജനകീയക്കമ്മിറ്റി യോഗം കലക്ടറേറ്റില്‍ നടന്നു. എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ജില്ലയിലെ വിവിധമേഖലകളില്‍ റെയ്ഡുകളും വാഹനപരിശോധനകളും ബോധവത്കരണപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ഒരുമാസത്തിനിടെ കോഴിക്കോട് ഡിവിഷനില്‍ 630 റെയ്ഡുകള്‍ നടത്തിയതായി യോഗം അവലോകനം ചെയ്തു. 114 കേസുകളും നാല് എന്‍.ഡി.പി.എസ് കേസുകളും 72 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും ഇതിലുള്‍പ്പെടും. 54 പ്രതികളെ അറസ്റ്റ് ചെയ്തു. 55 ലിറ്റര്‍ ചാരായവും 162.145 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 322.48 ലിറ്റര്‍ മാഹി വിദേശമദ്യവും 36.5 ലിറ്റര്‍ ഗോവന്‍ നിര്‍മിതവിദേശമദ്യവും 9540 ലിറ്റര്‍ വാഷും 4177 ഗ്രാം കഞ്ചാവും 75 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും ആറുവാഹനങ്ങളും പിടിച്ചെടുത്തു. യോഗത്തില്‍ എ.ഡി.എം ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ വി.ജെ. മാത്യു, മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്‍റ് ഇളയിടത്ത് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.