ബേപ്പൂരിലും അഴീക്കലും കണ്ടെയ്നര്‍ ക്രെയിന്‍ എത്തുന്നു

ബേപ്പൂര്‍: കണ്ടെയ്നര്‍ ചരക്കുഗതാഗതത്തിന് പുതുജീവനായി ബേപ്പൂര്‍ അഴീക്കല്‍ തുറമുഖങ്ങളില്‍ ജര്‍മന്‍ നിര്‍മിത കണ്ടെയ്നര്‍ ക്രെയിന്‍ എത്തുന്നു. ജര്‍മന്‍ കമ്പനിയായ ലിബ്റോയാണ് കണ്ടെയ്നര്‍ ക്രെയിന്‍ നിര്‍മാതാക്കള്‍. 17 കോടി വിലവരുന്ന ക്രെയിന്‍ എത്തുന്നതോടെ കണ്ടെയ്നര്‍ കപ്പലുകളുടെ ചരക്കു ഗതാഗതത്തിന് ബേപ്പൂര്‍ തുറമുഖം സജ്ജമാവും. അടുത്തമാസം രണ്ടാംവാരത്തോടെ ക്രെയിന്‍ തുറമുഖത്ത് എത്തും. ഇപ്പോള്‍ റീസ്റ്റാക്കര്‍ ക്രെയിന്‍ നിലവിലുണ്ട്. കണ്ടെയ്നര്‍ ക്രെയിന്‍ കൂടി വരുന്നതോടെ തുറമുഖം ആഴംകൂട്ടല്‍ നടപടി വീണ്ടും തുടങ്ങും. ചെറുകിട തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചരക്കുഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്ന സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമായാണ് ബേപ്പൂരിലും അഴീക്കലും കണ്ടെയ്നര്‍ കപ്പലുകളുടെ ചരക്കുഗതാഗതത്തിന് മുന്തിയ പരിഗണന ലഭിച്ചത്. മലബാര്‍ മേഖലയിലേക്കുള്ള ടൈലുകളും സിമന്‍റും ഓടുകളും മറ്റും റോഡ് മാര്‍ഗവും തീവണ്ടി മാര്‍ഗവുമാണ് ഗുജറാത്തില്‍നിന്നും രാജസ്ഥാനില്‍നിന്നും മറ്റും എത്തുന്നത്. കണ്ടെയ്നര്‍ കപ്പലുകളുടെ വരവോടെ ഇത് വേഗത്തിലാവും. ചരക്കുഗതാഗതത്തിലെ സുരക്ഷക്കും ഇന്ധനലാഭ ത്തിനും കാരണമാവും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.