കുണ്ടൂപ്പറമ്പ് റൂട്ടിലെ ബസുകള്‍ ട്രിപ്പുകള്‍ റദ്ദാക്കുന്നു

കോഴിക്കോട്: കുണ്ടൂപ്പറമ്പ് റൂട്ടിലെ ബസുകള്‍ രാത്രികാലങ്ങളിലും അതിരാവിലെയും ഞായറാഴ്ചകളിലും പതിവായി ട്രിപ്പ് മുടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇതുസംബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബസ് ഉടമ സംഘടന പ്രതിനിധികളുടെ യോഗം നടന്നു. കുണ്ടൂപ്പറമ്പിലെയും പരിസരപ്രദേശങ്ങളായ മാളിക്കടവ്, മൊകവൂര്‍, പറമ്പത്ത് എന്നിവിടങ്ങളിലേക്കുള്ള 30ഓളം ബസുകള്‍ പതിവായി ട്രിപ് മുടക്കുന്നതുകാരണം റെയില്‍വേ സ്റ്റേഷന്‍, മെഡിക്കല്‍ കോളജ് ആശുപത്രി, ബീച്ചാശുപത്രി, മറ്റു സ്വകാര്യ ആശുപത്രികള്‍, വിദൂര സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും തിരിച്ചുവരുന്നുവരും വിദ്യാര്‍ഥികള്‍, സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. തിരക്കുള്ള സമയങ്ങളില്‍ ഓടുകയും അല്ലാത്തപ്പോള്‍ ഓടാതിരിക്കുന്നത് ശരിയല്ളെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരം വേണം. മുന്‍കാലങ്ങളില്‍ രാത്രി 10 വരെ ബസ് ഓടാറുണ്ടെന്നും ഇപ്പോള്‍ ഏഴിനുശേഷം പല ബസുകളും ഓടുന്നില്ല. വിവാഹം, ഗൃഹപ്രവേശം, മറ്റു വിശേഷാവസരങ്ങളില്‍ ദൂരസ്ഥലങ്ങളില്‍നിന്ന് വന്ന് യാത്രചെയ്യുന്നവര്‍ മണിക്കൂറുകളോളം ബസാറില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. രാത്രി ആളുകള്‍ കുറവാണെന്നും ബസ് ഓടിക്കാന്‍ ആളുകളെ കിട്ടുന്നില്ളെന്നും നഷ്ടംസഹിച്ചാണ് ഓടുന്നതെന്നും ബസുടമകള്‍ പറഞ്ഞു. രാത്രി ഏഴു മണിക്കുശേഷവും ഞായറാഴ്ചകളിലും പരമാവധി ട്രിപ്പുകള്‍ കട്ടുചെയ്യാതെ സഹകരിക്കുമെന്ന് ബസുടമാ പ്രതിനിധികള്‍ അറിയിച്ചു. ബസുടമകളെയും ജീവനക്കാരെയും വിളിച്ചുചേര്‍ത്ത് പ്രശ്നം ചര്‍ച്ച ചെയ്ത് സഹകരണാടിസ്ഥാനത്തില്‍ ഓടിക്കാനും ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കുമെന്നും ഇവരറിയിച്ചു. ഉപഭോക്തൃ സംരക്ഷണസമിതി പ്രസിഡന്‍റ് ടി. രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സി.കെ. ശിവന്‍, കെ. മുരളീധരന്‍, ബിജു സോമന്‍, ടി. സുരേഷ്ബാബു, പി. രാധാമോഹനന്‍, വി.ടി. രമേഷ്ബാബു, പി. ഷെര്‍ളി, കെ. മോഹന്‍ദാസ്, പി. രഞ്ജിത്, എം. അബ്ദുല്‍ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പി. ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.