കോഴിക്കോട്: റോഡ് വെട്ടിപ്പൊളിക്കലുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിക്കുന്നതിന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ കോഓഡിനേഷന്‍ കമ്മിറ്റി 12 റോഡുകളില്‍ കുഴിയെടുക്കാന്‍ അനുവാദം നല്‍കി. വടകര ബി.എസ്.എന്‍.എല്ലിനു വേണ്ടി കൊല്ലം-നരക്കോട് ജങ്ഷന്‍, അത്തോളി ബി.എസ്.എന്‍.എല്‍ സബ്ഡിവിഷനുവേണ്ടി കൂമുള്ളി ടെലിഫോണ്‍ എക്സ്ചേഞ്ച് മുതല്‍ മൊടക്കല്ലൂര്‍ എം.എം.സി.എച്ച് വരെയുള്ള റോഡ്, ഈസ്റ്റ്ഹില്‍ മുതല്‍ ഫിഷറീസ് ക്വാര്‍ട്ടേഴ്സ് വരെയുള്ള 200 മീറ്റര്‍ റോഡ്, തിരുവമ്പാടി തൊണ്ടിമ്മല്‍-അഗസ്ത്യന്‍മൂഴി-മുക്കം റോഡ്, വാട്ടര്‍ അതോറിറ്റിക്കുവേണ്ടി പൂനൂര്‍-നരിക്കുനി റോഡ്, കുന്നുമ്മല്‍ അഡ്ജോണി വില്ളേജ് റോഡ്, ഉണ്ണികുളം-ശിവപുരം റോഡ്, റിലയന്‍സിനുവേണ്ടി അടിവാരം-നാലാംമൈല്‍ റോഡ് തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് അംഗീകാരം നല്‍കിയത്. എ.പി.ഡി.ആര്‍.പി പ്രോജക്ടിനു വേണ്ടിയുള്ള അഞ്ചു റോഡുകളുടെ അപേക്ഷ അടുത്ത യോഗത്തില്‍ അംഗീകരിക്കും. യോഗത്തില്‍ റോഡ്സ് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഹബീബ് റഹ്മാന്‍, ജൈക്ക പ്രോജക്ട് മാനേജര്‍ ടി. സുരേഷ് ബാബു, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി.പി. ചന്ദ്രന്‍, അബ്ദുല്‍ സലീം, സിറ്റി ട്രാഫിക് എസ്.ഐ സഹദേവന്‍, ട്രാന്‍സ്മിഷന്‍ ഡി.ഇ എന്‍.സി. സമദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.