എന്‍.സി.സി ക്യാമ്പുകളിലെ വിദ്യാര്‍ഥികളുടെ മരണം: അന്വേഷണം വേണം

കോഴിക്കോട്: എന്‍.സി.സി ക്യാമ്പുകളില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ഗൗരവ അന്വേഷണം വേണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.സി.സി സ്ഥാപനങ്ങളില്‍ മദ്യക്കച്ചവടം നടത്തുന്നത് നിയമവിരുദ്ധമാണെന്നും വിദ്യാഭ്യാസമന്ത്രി വിഷയത്തില്‍ ഇടപെട്ട് മദ്യവില്‍പന അവസാനിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ഫാ. തോമസ് തൈക്കോട്ടത്ത് അധ്യക്ഷത വഹിച്ചു. തിരുപുറം സോമശേഖരന്‍ നായര്‍, സിദ്ദീഖ് മൗലവി, ആര്‍.കെ. തയ്യില്‍, പി.ടി. സലാം, ടി.പി.ആര്‍. നാഥ്, മുജീബ്റഹ്മാന്‍, പി.കെ. നാരായണന്‍, റിട്ട. ജഡ്ജ് ശാന്തകുമാരി മേനോന്‍, ഷാലു പന്തീരാങ്കാവ്, പൊയിലില്‍ കൃഷ്ണന്‍, എം. കുഞ്ഞിരാമനുണ്ണി, അബു ആനശ്ശേരി, വിനോദ് പുത്തൂര്‍വട്ടം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ടി.എം. രവീന്ദ്രന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി പ്രഫ. ഒ.ജെ. ചിന്നമ്മ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.