കോഴിക്കോട്: ഫുട്ബാള്‍ മാന്ത്രികന്‍ റൊണാള്‍ഡീന്യോയുടെയും കുടുംബത്തിന്‍െറയും രേഖാചിത്രം വരച്ച് സമര്‍പ്പിക്കാനായതിന്‍െറ ചാരിതാര്‍ഥ്യത്തില്‍ പാവങ്ങാട് സ്വദേശി ഷര്‍ഗീത്. കടവ് റിസോര്‍ട്ടിലും താജ് ഹോട്ടലിലുമത്തെുന്ന വി.ഐ.പികളുടെ രേഖാചിത്രം വരക്കാന്‍ അനുമതിയുള്ള 27കാരന്‍ സൂപ്പര്‍താരം റോ എത്തുന്നത് സംബന്ധിച്ച് അറിഞ്ഞത് ഞായറാഴ്ചയാണ്. ഉടന്‍ ഒന്നര മണിക്കൂര്‍ സമയമെടുത്ത് റോയുടെയും കുടുംബത്തിന്‍െറയും ചിത്രം തയാറാക്കി തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ മുറിയില്‍ അദ്ദേഹത്തിന് കൈമാറി. താരത്തിന്‍െറ ഭാര്യ ജനൈന മെന്‍ഡസിന്‍െറയും മകന്‍ ജോഓയുടെയും കൂടെയുള്ള ചിത്രമാണ് തയാറാക്കിയത്. ചലച്ചിത്രതാരം അഭിഷേക് ബച്ചന്‍, പുല്ലാങ്കുഴല്‍ വിദഗ്ധന്‍ അംജദ് അലിഖാന്‍ തുടങ്ങി നിരവധി പേരുടെയും കുടുംബത്തിന്‍െറയും രേഖാചിത്രങ്ങള്‍ ഷര്‍ഗീത് വരച്ചുനല്‍കിയിട്ടുണ്ട്. ലോക സംഗീതജ്ഞന്‍ മൈക്കിള്‍ ജാക്സന്‍െറ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന 20 ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത ഷര്‍ഗീത് ഏതാനും മലയാള സിനിമകളില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.