പേരാമ്പ്ര: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച കേസില്‍ കെ.കെ. ലതിക എം.എല്‍.എയുടെയും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെയും മകന്‍ ജൂലിയസ് മിര്‍ഷാദ് (32) ഉള്‍പ്പെടെ 10 പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തു. കാവിലുമ്പാറ കുണ്ടുതോട് സ്വദേശികളായ എം. ധര്‍മരാജ്, എം.കെ. രമേശന്‍, മൊയിലോത്തറ സനീഷ്, കൊളത്തനാല്‍ സജി, ഉറവുംകുണ്ടില്‍ നിധീഷ്, മൊയിലോത്ത് അഖിലേഷ്, ചാത്തങ്കേരില്‍ അഖില്‍ ദേവസ്യ, പുത്തന്‍വീട്ടില്‍ ജി. ബിജു, ഇടുപ്പറമ്പില്‍ ജിഗേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളര്‍. തിങ്കളാഴ്ച വൈകീട്ട് 3.30ന് കൂത്താളി കള്ളുഷാപ്പിനു സമീപമാണ് സംഭവം. പേരാമ്പ്രയില്‍ പ്ളസ് ടു പഠിക്കുന്ന സഹോദരിയെയും കൂട്ടി ആവടുക്കയിലെ വീട്ടിലേക്ക് പോവുകയായിരുന്ന പാറേമ്മല്‍ റഹീമിനെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്. ജൂലിയസ് മിര്‍ഷാദും സംഘവും ജീപ്പില്‍ കോഴിക്കോട് പോയി തിരിച്ചുവരുകയായിരുന്നു. സൈഡ് കൊടുത്തില്ളെന്നാരോപിച്ചാണ് മര്‍ദനമത്രെ. സംഭവം നടക്കുമ്പോള്‍ നാദാപുരം എ.എസ്.പി കറുപ്പ സ്വാമി അതുവഴി പോവുകയായിരുന്നു. അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര എസ്.ഐ ജീവന്‍ ജോര്‍ജ് സ്ഥലത്തത്തെി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. റഹീമും സഹോദരിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സതേടി. സംഭവമറിഞ്ഞ് സി.പി.എം നേതാക്കള്‍ സ്റ്റേഷനിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.