കോഴിക്കോട് : നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹെല്‍ത്തിന്‍െറ അക്രഡിറ്റേഷന്‍ ലഭിച്ച മലബാറിലെ ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ എന്‍.എ.ബി.എച്ച് അധികൃതര്‍ സര്‍വൈലന്‍സ് ഓഡിറ്റ് നടത്തുന്നു. ജനുവരി 27, 28 തീയതികളിലാണ് 113ാം വയസ്സിലേക്ക് കടക്കുന്ന കോട്ടപ്പറമ്പ് ആശുപത്രിയില്‍ അധികൃതര്‍ നിരീക്ഷണത്തിനത്തെുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള മൂന്നംഗ പ്രത്യേക സംഘമാണ് എത്തുന്നത്. രണ്ടു ദിവസം ആശുപത്രിയില്‍ ചെലവഴിച്ച് പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കും. 2013 ഡിസംബറിലാണ് ആശുപത്രിക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിച്ചത്. ആശുപത്രിയുടെ ആകെയുള്ള പ്രവര്‍ത്തനം, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, സേവനങ്ങളിലെ ഗുണമേന്മ, ആശുപത്രിയിലെ സൗകര്യങ്ങള്‍ എന്നിവയാണ് വിലയിരുത്തുക. അക്രഡിറ്റേഷന്‍ ലഭിക്കുമ്പോഴുള്ള സൗകര്യങ്ങളില്‍ നിന്ന് അതിനു ശേഷമുണ്ടായ മാറ്റങ്ങളും രോഗികള്‍ക്ക് ലഭിച്ച ഗുണവും വിലയിരുത്തും. നിരീക്ഷകര്‍ വരുന്നതിനു മുന്നോടിയായി ആശുപത്രിയില്‍ ശുചീകരണ - നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. പെയ്ന്‍റിങ് ജോലികള്‍ കൂടാതെ പഴകിയ ഇരുമ്പുഗ്രില്ലുകളെല്ലാം മാറ്റി. 206 കിടക്കകളാണ് ആശുപത്രിയിലുള്ളത്. പഴയ കിടക്കകള്‍ മാറ്റി. ആശുപത്രി വികസന സമിതിയുടെ ഫണ്ടും സംഭാവന ലഭിച്ച തുകയുമെല്ലാം ചേര്‍ത്താണ് കിടക്കകള്‍ വാങ്ങിയത്. കിടക്കകള്‍, കിടക്ക വിരികള്‍, പെയ്ന്‍റിങ്ങിനുള്ള പെയ്ന്‍റ്, ടെര്‍പന്‍ൈറന്‍, വാര്‍ഡുകളിലേക്കും മറ്റും ആവശ്യമായ കര്‍ട്ടനുകള്‍, പണം തുടങ്ങിയവയെല്ലാം വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും സംഭാവന നല്‍കിയിട്ടുണ്ട്. സംഘടനകളും വ്യക്തികളും സൗജന്യമായി നവീകരണ പ്രവര്‍ത്തനങ്ങളും ആശുപത്രിയില്‍ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.