ദേശീയ സ്കൂള്‍ കായികമേള: ആദ്യസംഘമത്തെി

കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ ആദ്യസംഘമത്തെി. ഉത്തരാഖണ്ഡ് ടീമിന്‍െറ സഹകോച്ചുമാരും ടീം മാനേജര്‍മാരും ഉള്‍പ്പെട്ട സംഘമാണ് തിങ്കളാഴ്ച കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ട്രെയിന്‍ വൈകിയതിനാല്‍ ടീമിലെ താരങ്ങള്‍ ചൊവ്വാഴ്ച എത്തും. 12 അംഗ ഒഫിഷ്യല്‍ സംഘത്തില്‍ ടീം ജനറല്‍ മാനേജര്‍ രവീന്ദ്രറാവത്ത്, അണ്ടര്‍ 16 മാനേജര്‍ രാഹുല്‍പവാര്‍, രണ്ടു സഹപരിശീലകര്‍ എന്നിവരുള്‍പ്പെടെ 12 പേരാണ് എത്തിയത്. നാലു പാചകക്കാരും സംഘത്തോടൊപ്പമുണ്ട്. 144 പേരാണ് ഉത്തരാഖണ്ഡിനെ പ്രതിനിധാനംചെയ്ത് ട്രാക്കില്‍ ഇറങ്ങുക. ഇതില്‍ ഏഴുപേര്‍ നിലവില്‍ ദേശീയ മെഡല്‍ നേടിയവരാണ്. ദീര്‍ഘദൂര ഇനങ്ങളിലാണ് ഉത്തരാഖണ്ഡ് മെഡലുകള്‍ നേടാറ്. നടത്തത്തില്‍ ഒളിമ്പിക്സ് യോഗ്യത നേടിയ മനീഷ് റാവത്ത്, നടത്തത്തില്‍ കേരളത്തിന്‍െറ ഇര്‍ഫാനൊപ്പം മത്സരിക്കുന്ന ഗുര്‍ണീന്തര്‍ സിങ് എന്നിവര്‍ ഉത്തരാഖണ്ഡിന്‍െറ ഖ്യാതി പുറംലോകത്ത് എത്തിച്ചവരാണ്. ഇവരുടെ പിന്മുറക്കാരാണ് ട്രാക്കില്‍ പ്രതീക്ഷയോടെ എത്തുന്നത്. സംഘത്തെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബാന്‍ഡ്മേളത്തിന്‍െറ അകമ്പടിയോടെ സംഘാടകര്‍ വരവേറ്റു. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ടീം ജനറല്‍ മാനേജര്‍ രവീന്ദ്ര സിങ് റാവത്തിന് കഥകളിമുദ്ര സമ്മാനിച്ചു. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കണ്‍വീനര്‍ പി.കെ. സതീശ്, അക്കമഡേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.പി. ചെറിയ മുഹമ്മദ്, സ്കൂള്‍ ഗെയിംസ് കമ്മിറ്റി സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്റഫ്, സി. സദാനന്ദന്‍, മുന്‍ കേരള ഫുട്ബാള്‍ താരം ഹാരിസ് റഹ്മാന്‍ എന്നിവര്‍ സ്വീകരണത്തന് നേതൃത്വം നല്‍കി. സംഘം രാവിലെ എട്ടരയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നത്. അധ്യാപികമാരും റിസപ്ഷന്‍ കമ്മിറ്റി ഭാരവാഹികളും തെയ്യം കലാകാരന്മാരും ശിങ്കാരിമേളം കലാകാരന്മാരും രാവിലത്തെന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും നാലു മണിക്കൂറോളം വൈകിയതിനാല്‍ മടങ്ങി. വീണ്ടും ഉച്ചക്ക് 12ഓടെ സംഘാടകര്‍ സ്റ്റേഷനില്‍ എത്തിയെങ്കിലും രണ്ടു മണിയോടെയാണ് ആദ്യസംഘം എത്തിയത്. ടീമംഗങ്ങളെ കെ.എസ്.ആര്‍.ടി.സിയുടെ ലോഫ്ളോര്‍ ബസില്‍ താമസസ്ഥലമായ കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് കൊണ്ടുപോയി. കായികതാരങ്ങള്‍ക്കുള്ള സ്വീകരണത്തിനായി കോഴിക്കോട്,ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനുകളില്‍ സംഘാടകര്‍ പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്. 27ന് ബി.ഇ.എം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഒരു കൗണ്ടര്‍ എന്ന രീതിയില്‍ 16 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഹിന്ദിയിലും ഇംഗ്ളീഷിലും പ്രത്യേകം അനൗണ്‍സ്മെന്‍റ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ സബ് കമ്മിറ്റികളുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍, ഡിസ്പ്ളേ ബോര്‍ഡ് എന്നിവ കണ്‍ട്രോള്‍ റൂം കൗണ്ടറില്‍ സ്ഥാപിക്കും. റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് മത്സരാര്‍ഥികളെ താമസസ്ഥലത്ത് എത്തിക്കും. തുടര്‍ന്ന് താമസസ്ഥലം, രജിസ്ട്രേഷന്‍ സെന്‍റര്‍, ഭക്ഷണശാല, മെഡിക്കല്‍ കോളജ് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് പ്രത്യേക വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2700 മത്സരാര്‍ഥികള്‍ക്കും 500 ഒഫിഷ്യലുകള്‍ക്കും താമസസൗകര്യം ഒരുക്കും. മീറ്റിന്‍െറ പന്തല്‍, ഗാലറി നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലത്തെി. ഭക്ഷണപന്തല്‍, സ്റ്റോര്‍, പാചകം എന്നിവക്ക് 24,500 ചതുരശ്ര അടി പന്തല്‍ ഒരുക്കുന്നുണ്ട്. പന്തല്‍നിര്‍മാണം എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT