കോഴിക്കോട്: ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പണ്ഡിറ്റ് ജസ്്രാജ് 86ാം വയസ്സിലും ശിഷ്യരോടൊപ്പം നിര്‍ത്താതെ പാടി. രാത്രി 7.50നാരംഭിച്ച ആദ്യഗാനം 8.35ന് പൂര്‍ത്തിയായപ്പോള്‍ നിറഞ്ഞകൈയടിയോടെ കോഴിക്കോട്ടുകാര്‍ ജസ്്രാജിന് ആദരമര്‍പ്പിച്ചു. കോഴിക്കോട് ആദ്യമായി സംഗീതപരിപാടിക്കത്തെിയ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പത്്മവിഭൂഷണ്‍ പണ്ഡിറ്റ് ജസ്്രാജ്, സംഗീതാസ്വാദകരുടെ നിറഞ്ഞസദ്ദസാണ് കോഴിക്കോടിന്‍െറ സൗന്ദര്യമെന്നാണ് പറഞ്ഞത്. ഇന്ത്യയുടെ എല്ലാഭാഗങ്ങളിലും സംഗീതപരിപാടി നടത്തിയ തനിക്ക് ഇതുവരെ കോഴിക്കോട്ടുമാത്രം പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ളെന്നും ഇതിന് അവസരമൊരുക്കിയത് തന്‍െറ ശിഷ്യന്‍ രമേഷ് നാരായണനാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ആര്‍ട്ട് ലവേഴ്സിന്‍െറ (കലാ) ആഭിമുഖ്യത്തില്‍ ടാഗോര്‍ഹാളില്‍ സംഘടിപ്പിച്ച ‘ഗോകുലോത്സവ്-2016’ ഗുരുവും ശിഷ്യരും തമ്മിലുള്ള മത്സരമായി മാറുകയായിരുന്നു. ഗുരുവിന്‍െറയും ശിഷ്യരുടെയും രണ്ടരമണിക്കൂറോളം നീണ്ട സംഗീതപ്പെരുമഴയില്‍ മനംനിറഞ്ഞാണ് കോഴിക്കോട്ടെ സംഗീതാസ്വാദകര്‍ വെള്ളിയാഴ്ച രാത്രി മടങ്ങിയത്. ജസ്്രാജിനൊപ്പം പണ്ഡിറ്റ് തൃപ്തി മുഖര്‍ജി (ഹാര്‍മോണിയം, വോക്കല്‍), പണ്ഡിറ്റ് രമേശ് നാരായണ്‍ (വോക്കല്‍), പണ്ഡിറ്റ് രത്തന്‍ മോഹന്‍ ശര്‍മ (വോക്കല്‍) ആദിത്യ നാരായണ്‍ ബാനര്‍ജി (തബല), ശ്രീധര്‍ പാര്‍ഥസാരഥി (മൃദംഗം) എന്നിവരാണ് സംഗീതസന്ധ്യയില്‍ പങ്കാളികളായത്. മേയര്‍ വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പണ്ഡിറ്റ് ജസ്രാജിനെയും മറ്റു കലാകാരന്മാരെയും മേയര്‍ ആദരിച്ചു. കലാ പ്രസിഡന്‍റ് തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.പി. മോഹനനനും ചടങ്ങിലത്തെി ജസ്്രാജിനെ ആദരിച്ചു. ഗോകുലം ഗോപാലന്‍, രമേഷ് നാരായണന്‍, രാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ സംഗീതത്തിന്‍െറ ഉന്നമനത്തിനായി കൂത്തുപറമ്പില്‍ ആരംഭിക്കുന്ന മേവാത്തി സ്വാതി കലാഗ്രാമത്തിന്‍െറ ശിലാഫലകം രമേഷ് നാരായണന്‍െറ ജ്യേഷ്ഠന്‍ രാംദാസ്, ജസ്്രാജില്‍നിന്ന് ഏറ്റുവാങ്ങി. 30വര്‍ഷത്തെ സംഗീതസപര്യക്കുള്ള അംഗീകാരമായി സംഗീത് ദാരോഹര്‍ പുരസ്കാരം രമേഷ് നാരായണന് ജസ്രാജ് സമ്മാനിച്ചു. കേരളത്തിലെ അദ്ദേഹത്തിന്‍െറ ഏകശിഷ്യനാണ് രമേഷ് നാരായണ്‍. മാമുക്കോയ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങി നിരവധിപേര്‍ സംഗീതസന്ധ്യക്കത്തെി. കലാ സെക്രട്ടറി വിജയരാഘവന്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് വി.എം. ജയദേവന്‍ നന്ദിയും പറഞ്ഞു. കാലിക്കറ്റ് കലയോടൊപ്പം മെവാതി-സ്വാതി സംഗീത് പ്രചാരന്‍ സംഘ്, പണ്ഡിറ്റ് മോത്തിറാം സംഗീത് ഗുരുകുല്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.