കോഴിക്കോട്: ഹരിതനഗരം എന്ന സന്ദേശത്തിലൂന്നി ദേശീയ സ്കൂള്‍ കായികമേളയെ പ്ളാസ്റ്റിക് വിമുക്തമാക്കാന്‍ ശ്രമിക്കുകയാണ് സംഘാടക സമിതി. ശുചിത്വ മിഷനുമായി സഹകരിച്ച് പ്ളാസ്റ്റിക് പരമാവധി ഒഴിവാക്കി കായികമാമാങ്കം നടത്താനാണ് ആലോചന. കോഴിക്കോട് ഡി.ഡി.ഇ. ഡോ. ഗിരീഷ് ചോലയിലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കായികതാരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ഗ്രൗണ്ടിന് സമീപം തന്നെ സൗകര്യമൊരുക്കണമെന്ന ആവശ്യവും പരിഗണനയിലാണ്. സ്റ്റേഡിയത്തിനു സമീപം തന്നെ ഭക്ഷണം നല്‍കാനുള്ള തീരുമാനവുമുണ്ട്. കായികതാരങ്ങള്‍ക്ക് താമസസൗകര്യമേര്‍പ്പെടുത്തുന്നതിനായി ജെ.ഡി.ടി, ചിന്മയ സ്കൂള്‍, മര്‍കസ് തുടങ്ങിയ സ്ഥാപനങ്ങളാണ് കണ്ടത്തെിയിട്ടുള്ളത്. ഇതില്‍ ജെ.ഡി.ടിയുമായി ഏകദേശ ധാരണയായി. ദീപശിഖാ റാലി നടത്തുന്നതിനെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി. ഇവക്കെല്ലാം അന്തിമതീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാകൂ. ജനുവരി 20 മുതുല്‍ കേരള ടീം മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനം തുടങ്ങും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി 16ന് വീണ്ടും അവലോകന യോഗം ചേരും. അവലോകന യോഗത്തില്‍ സ്പോര്‍ട്സ് ഡി.ഡി.ഇ. ഡോ. ചാക്കോ ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് അസി. യു.കെ. രാമചന്ദ്രന്‍, ഹയര്‍സെക്കന്‍ഡറി കോ-ഓഡിനേറ്റര്‍ പി.കെ. രാജന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഡോ. ജോണി ഡാനിയല്‍, വി.എച്ച്.എസ്.ഇ. അസിസ്റ്റന്‍റ് കോ-ഓഡിനേറ്റര്‍ കെ.കെ. ഹമീദ്, എ.കെ. മുഹമ്മദ് അഷ്റഫ്, എ.കെ. അബ്ദുല്‍ സമദ്, സി.പി. ചെറിയ മുഹമ്മദ്, ടി.എ. നാരായണന്‍, പി.കെ. സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഡി.ഡി.ഇ. ഓഫിസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോണ്‍: 9446633963.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.