ഉപരാഷ്ട്രപതി ഇന്ന് കോഴിക്കോട്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ സന്ദര്‍ശനത്തിന്‍െറ ഭാഗമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. വെസ്റ്റ്ഹില്‍ ഗെസ്റ്റ് ഹൗസില്‍നിന്നും ഉപരാഷ്ട്രപതി റോഡുമാര്‍ഗം മലപ്പുറത്തേക്ക് പോകുന്നതിനാലാണ് നിയന്ത്രണമെന്ന് പൊലീസ് അറിയിച്ചു. രാവിലെ 8.45 മുതല്‍ 9.20 വരെ ഗെസ്റ്റ്ഹൗസ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, മലാപറമ്പ്, തൊണ്ടയാട് ജങ്ഷന്‍, രാമനാട്ടുകര വഴി എയര്‍പോര്‍ട്ടിലേക്കും തിരിച്ച് ഇതേവഴി ഗെസ്റ്റ് ഹൗസിലേക്കും വാഹനനിയന്ത്രണമുണ്ടാകും. തിങ്കളാഴ്ച രാത്രി 7.30 മുതല്‍ 8.30 വരെയും ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെയുമാണ് നിയന്ത്രണം. വാഹനങ്ങള്‍ ഈസമയം പൂളാടിക്കുന്നില്‍നിന്നും മലാപറമ്പിലേക്ക് പോകാതെ പാവങ്ങാട് വഴി ടൗണില്‍ പ്രവേശിച്ച് ഇതേവഴി തിരിച്ചുപോകണം. ബാലുശ്ശേരിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ വേങ്ങേരി, മാളിക്കടവ്, കുണ്ടൂപറമ്പ്, പുതിയങ്ങാടി വഴി ടൗണില്‍ പ്രവേശിച്ച് ഇതേവഴി തിരിച്ചുപോകണം. കുന്ദമംഗലത്തുനിന്നും വരുന്ന വാഹനങ്ങള്‍ കാരന്തൂര്‍, മെഡിക്കല്‍ കോളജ്, തൊണ്ടയാട് വഴി ടൗണില്‍ പ്രവേശിച്ച് അതേവഴി തിരിച്ചുപോകണം. ഇടിമൂഴിക്കല്‍ വഴി വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര, ചുങ്കം, മീഞ്ചന്ത, മാങ്കാവ് വഴിയും കല്ലായി, പന്നിയങ്കര വഴിയും ടൗണില്‍ പ്രവേശിച്ച് ഇതേവഴി തിരിച്ചുപോണം. ഈ സമയത്ത് കൊണ്ടോട്ടി ഭാഗത്തേക്ക് ഗതാഗതം ഉണ്ടാവില്ളെന്നും പൊലീസ് അറിയിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വെസ്റ്റ്ഹില്‍-എയര്‍പോര്‍ട്ട് റോഡില്‍ പൊലീസ് റിഹേഴ്സല്‍ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.