വടകര: ജല അതോറിറ്റി അറിയാതെ വടകര മേഖലയില്‍ വ്യാപകമായി അനധികൃത കുടിവെള്ള കണക്ഷനുള്ളതായി ആക്ഷേപം. ഇടനിലക്കാര്‍ വഴിയാണ് അനധികൃത കണക്ഷന്‍ നല്‍കുന്നതത്രെ. വടകര, പുറമേരി ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിരവധി കണക്ഷനുള്ളതായി സൂചനയുണ്ട്. ഉപഭോക്താവിന്‍െറ കൈയില്‍നിന്ന് കൃത്യമായി പണവും മറ്റും വാങ്ങി വാട്ടര്‍ അതോറിറ്റി അറിയാതെ കണക്ഷന്‍ നല്‍കുകയാണത്രെ. ഇതിന്‍െറ പിന്നില്‍, വിരമിച്ച ജീവനക്കാരനാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ ഇതിന് ഒത്താശചെയ്യുന്നതായും ആക്ഷേപമുണ്ട്. ഏറാമല ഭാഗത്തുമാത്രം ഇത്തരത്തില്‍ പത്തിലേറെ കണക്ഷനുണ്ട്. നേരത്തെതന്നെ ഇക്കാര്യം ജലഅതോറിറ്റി അധികൃതര്‍ മനസ്സിലാക്കിയിട്ടും നടപടിയെടുത്തില്ളെന്നാണറിയുന്നത്. അധികൃത കണക്ഷന്‍ നാട്ടില്‍ ചര്‍ച്ചയായതോടെ ശനിയാഴ്ച ഏറാമല ഭാഗത്തുനിന്നും ഇത്തരത്തില്‍ ഏഴ് കണക്ഷനുകള്‍ ഒഴിവാക്കി. പൊതുവെ വടകര മേഖലയില്‍ കൃത്യമായ രീതിയില്‍ കണക്ഷനെടുത്ത ആയിരക്കണക്കിന് ഉപഭോക്താക്കള്‍ കുടിവെള്ളം യാഥാസമയം കിട്ടാതെ വലയുമ്പോഴാണ് അനധികൃത കണക്ഷന്‍ വ്യാപകമായത്. നാട്ടുകാരില്‍ പലരും ഇക്കാര്യം മനസ്സിലാക്കിയിട്ടും മറച്ചുപിടിക്കുകയായിരുന്നുവത്രെ. നഗരസഭയില്‍മാത്രം നിലവില്‍ 10 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ടെങ്കിലും പൂര്‍ണമായ ആവശ്യത്തിന് തികയുന്നില്ല. ഒൗദ്യോഗിക കണക്കുപ്രകാരം 782 ടാപ്പുകളിലൂടെയും 9013 സര്‍വിസ് കണക്ഷനുകളിലൂടെയുമാണ് കുടിവെള്ളവിതരണം നടക്കുന്നത്. എന്നാല്‍, വലിയതോതില്‍ അനധികൃത കണക്ഷന്‍ ഈ മേഖലയിലുള്ളതായാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.