മുക്കം: മാര്‍ച്ചിന് മുമ്പ് ഓണ്‍ലൈന്‍ ടാക്സ് സംവിധാനം നിലവില്‍വരുമെന്നും ഭൂമി പോക്കുവരവും നികുതി അടക്കലും ഉള്‍പ്പെടെ ഓണ്‍ലൈന്‍ വഴിയാക്കുന്നത് ജനങ്ങള്‍ക്ക് ഏറെ എളുപ്പമാവുമെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അഗസ്ത്യന്‍മുഴിയില്‍ മുക്കം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനവും ഓണ്‍ലൈന്‍ ഭൂമി പോക്കുവരവിന്‍െറ ജില്ലാതല ഉദ്ഘാടനവും പട്ടയവിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയുള്ളവരുണ്ട്. പക്ഷെ അവകാശപത്രമില്ല. നിലവില്‍ പട്ടയംലഭിക്കാത്ത അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുകയും സീറോ ലാന്‍ഡ് പദ്ധതി പ്രകാരം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുകയുമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഇതിനകം 1,62,736 പേര്‍ക്ക് പട്ടയം നല്‍കി. വര്‍ഷാവസാനം രണ്ടുലക്ഷം പേര്‍ക്ക് പട്ടയം ലഭ്യമാക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സുരക്ഷിതവും വേഗവുമുള്ള സേവനം ജനങ്ങള്‍ക്ക് ലഭ്യമാവും. സി. മോയിന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എക്ക് ലയണ്‍സ് സി ക്ളബിന്‍െറ പുരസ്കാരം മന്ത്രി കൈമാറി. സിവില്‍ സ്റ്റേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ മുഹമ്മദലിക്ക് മന്ത്രി ഉപഹാരം നല്‍കി. കലക്ടര്‍ എന്‍. പ്രശാന്ത്, സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, കെ.സി. അബു, സി.കെ. കാസിം, ഇ.പി. അരവിന്ദന്‍, കെ. സുരേഷ് ബാബു, പ്രജിത പ്രദീപ്, പി.കെ. മുഹമ്മദ്, ടി.ടി. സുലൈമാന്‍, എ.എം. അഹമ്മദ്കുട്ടി ഹാജി, വി. കുഞ്ഞാലി, എം.പി. ശംസുദ്ദീന്‍, റോയി കോക്കാപ്പള്ളി, മോഹനന്‍ മാസ്റ്റര്‍, ബെന്നി ജോസ്, അപ്പുക്കുട്ടന്‍ മാസ്റ്റര്‍, റുഖിയ ടീച്ചര്‍, കെ.സി. നൗഷാദ്, പി.ജെ. ജോസഫ്, കെ.ടി. നളേഷന്‍, യു.പി. റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.