നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

മുക്കം: മുക്കത്ത് നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. മണ്ണാര്‍കാട് സ്വദേശികളായ പെരളകുന്നേല്‍ ഫൈസല്‍ (45), പൂളമണ്ണില്‍ സാദിഖ് (33) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മുക്കം പി.സി ജങ്ഷനില്‍ സി.ഐ പ്രേംജിത്ത്, അഡീഷനല്‍ എസ്.ഐ പ്രവീണ്‍ കുമാര്‍, താമരശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജെയ്സന്‍ കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുളള സ്ക്വാഡിന്‍െറ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. നേരത്തെ കഞ്ചാവ് വേട്ടക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നിയോഗിച്ച മഫ്ടി പൊലീസുകാരുടെ നീക്ഷണത്തിനൊടുവിലാണ് പ്രതികളെ മുക്കത്ത് വെച്ച് വലയിലാക്കിയത്. പൊലീസ് സംഘത്തിന്‍ എ.എസ്.ഐ ഗംഗാധരന്‍, വി.കെ. സുരേഷ്, രാജീവന്‍, ബിജു, ഷിബില്‍ ജോസഫ്, റഹീം, നിഷാദ്, ഷിജു, ബിജേഷ്, അനൂപ് എന്നിവരുമുണ്ടായിരുന്നു. ഒരുമാസത്തിനിടെ 30 കിലോ കഞ്ചാവാണ് മലയോരമേഖലയില്‍നിന്ന് ഇതിനോടകം പിടികൂടിയത്. ഇതില്‍ 12 ഓളം പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളില്‍നിന്ന് 10 ആഡംബര വാഹനങ്ങളും പിടികൂടി. മേഖലയില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വില്‍പന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT