താമരശ്ശേരി: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന കരാറുകാരായ ശ്രീരാം കണ്‍സ്ട്രക്ഷന്‍സ് ഉപകരാറുകാരെ കള്ളക്കേസില്‍ കുടുക്കിയതായി ഉപകരാറുകാരായ താമരശ്ശേരി സ്വദേശി വി.ആര്‍. രാജേഷും കക്കോടി സ്വദേശി ടി. രാജനും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കമ്പനി ജീവനക്കാരായ ആറുപേരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് രാജേഷിനും രാജനുമെതിരെ കാക്കൂര്‍ പൊലീസില്‍ നല്‍കിയ പരാതി. എന്നാല്‍, തങ്ങള്‍ക്ക് ലഭിക്കാനുള്ള പണം ആവശ്യപ്പെട്ടതാണ് പരാതിക്ക് കാരണമെന്ന് ഇവര്‍ പറഞ്ഞു. രാജുവിന് എട്ടുലക്ഷം രൂപയും രാജേഷിന് 14 ലക്ഷം രൂപയും പണിതീര്‍ത്ത വകയില്‍ ശ്രീരാം കണ്‍സ്ട്രക്ഷന്‍സ് നല്‍കാനുണ്ട്. കഴിഞ്ഞ 15ന് മുഴുവന്‍ പണവും തീര്‍ത്ത് നല്‍കാമെന്ന് കമ്പനി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, തീയതി കഴിഞ്ഞിട്ടും തുക ലഭിക്കാത്തതിനത്തെുടര്‍ന്ന് 18ന് തുക ആവശ്യപ്പെട്ട് ചേളന്നൂരിലുള്ള കണ്‍സ്ട്രക്ഷന്‍ ഓഫിസിലത്തെി. നിര്‍ബന്ധമായും പണം വേണമെന്നും തൊഴിലാളികളോട് ഇനിയും അവധി പറയാന്‍ സാധിക്കില്ളെന്നും പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ തങ്ങള്‍ നേരിട്ട് പണിസ്ഥലത്തത്തെി തൊഴിലാളികളോട് സംസാരിക്കാമെന്ന് കമ്പനി ജീവനക്കാര്‍ പറയുകയും ഇതനുസരിച്ച് പെരിന്തല്‍മണ്ണക്കു സമീപം മേലാറ്റൂരിലേക്ക് ഇവര്‍ പോരുകയും ചെയ്തു. രണ്ടു വണ്ടികളിലായി ആറു ജീവനക്കാരാണ് തങ്ങളോടൊപ്പമുണ്ടായിരുന്നത്. എന്നാല്‍, കണ്‍സ്ട്രക്ഷന്‍ ജീവനക്കാരെ തട്ടിക്കൊണ്ടുപോയതായി കാക്കൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ഫോണ്‍ വന്നതനുസരിച്ച് രാത്രി 9.30ന് ജീവനക്കാരെയും കൂട്ടി സ്റ്റേഷനിലത്തെുകയായിരുന്നു. കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഓഫിസ് അക്രമം എന്നീ വകുപ്പുകള്‍ ചുമത്തി ലോക്കപ്പിലാക്കി. 19ന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇപ്പോഴും കമ്പനിയുടെ ഭാഗത്തുനിന്ന് പലതരത്തിലുള്ള ഭീഷണികളും നേരിടുകയാണെന്ന് രാജേഷും രാജുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.