കോഴിക്കോട്: വീണ്ടുമൊരു റെയില്‍വേ ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കാനിരിക്കേ പതിവ് പ്രതീക്ഷകളുമായി കോഴിക്കോട് കാത്തിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റില്‍ വലിയ അവഗണനയുണ്ടാവില്ളെന്ന വിശ്വാസം പരക്കെയുണ്ട്. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവുമധികം വരുമാന വര്‍ധനയുണ്ടായത് കേരളത്തിലാണെന്നതും കേരളത്തോട് കരുണകാണിക്കാന്‍ കാരണമായേക്കാമെന്ന് കരുതുന്നവരുണ്ട്. കരിപ്പൂരില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ കുറച്ചതും ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍നിന്നാക്കിയതുമെല്ലാം റെയില്‍വേക്ക് വരുമാനം കൂടാന്‍ കാരണമായി. എം.കെ. രാഘവന്‍ എം.പി മുന്‍കൈയെടുത്ത് കോഴിക്കോട് റെയില്‍വേ സേ്റ്റഷനെ ലോകനിലവാരത്തിലാക്കാനുള്ള പദ്ധതി നടപ്പാക്കിയതും അതോടൊപ്പം വന്ന ഏതാനും വികസനവുമാണ് കോഴിക്കോടിന്‍െറ കഴിഞ്ഞകാലത്തെ എടുത്തുപറയാവുന്ന നേട്ടങ്ങള്‍. കുമ്മനം രാജശേഖരന്‍െറ നേതൃത്വത്തില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുമുണ്ട്. പല കാലങ്ങളായി കോഴിക്കോട്ടുകാര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ ചിലത്: പുതിയ ട്രെയിനുകള്‍ ലോക്കല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ട്രെയിനുകളില്ല എന്നതാണ് കോഴിക്കോട് മേഖലയിലെ മുഖ്യപ്രശ്നം. ദീര്‍ഘദൂര ട്രെയിനുകളില്‍ കുറഞ്ഞ ദൂരത്തേക്കുള്ളവര്‍ കയറുമ്പോഴുള്ള പ്രശ്നങ്ങള്‍ ഏറെയാണ്. പരിഹാരമായി തെക്കന്‍ കേരളത്തിലേതുപോലെ ഹ്രസ്വദൂരക്കാര്‍ക്കുള്ള മെമു സര്‍വിസുകള്‍ തുടങ്ങണം. റെയില്‍വേ വൈദ്യുതീകരണം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ കോഴിക്കോട് വഴി ഇത്തരം പുതിയ കുറെ ഹ്രസ്വദൂര ട്രെയിനുകളുടെ പ്രഖ്യാപനം നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു. ബംഗളൂരുവിലേക്കാണ് കോഴിക്കോട്ടുനിന്ന് ഏറ്റവുമധികം യാത്രാക്ളേശമുള്ളത്. മംഗളൂരുവിലത്തെുന്ന ബംഗളൂരു ട്രെയിനുകള്‍ കോഴിക്കോട് വഴി നീട്ടുകയും ഷൊര്‍ണൂര്‍ വഴി ബംഗളൂരുവിലേക്ക് കൂടുതല്‍ വണ്ടികള്‍ പ്രഖ്യാപിക്കുകയും വേണം. ചെന്നൈയില്‍നിന്ന് കോയമ്പത്തൂര്‍ക്കുള്ള ചേരന്‍ എക്സ്പ്രസടക്കം ഏതാനും ട്രെയിനുകള്‍ കണ്ണൂര്‍ വരെയെങ്കിലും നീട്ടുകയും വേണം. പിറ്റ്ലൈനുകള്‍ സ്ഥാപിക്കണം കോഴിക്കോട്ടുനിന്ന് ട്രെയിനുകള്‍ പുറപ്പെടാന്‍ മുഖ്യതടസ്സം പിറ്റ്ലൈന്‍ ഇല്ലാത്തതാണ്. നിശ്ചിത സമയം ഓടിയത്തെുന്ന വണ്ടികളില്‍ അറ്റകുറ്റപ്പണിയും മറ്റും നടത്താനുള്ള ഈ സംവിധാനം എറണാകുളത്തും തിരുവനന്തപുരത്തും ഷൊര്‍ണൂരുമൊക്കെയുണ്ട.് ഏറ്റവുമൊടുവില്‍ കണ്ണൂരിലും പിറ്റ്ലൈന്‍ സ്ഥാപിക്കാന്‍ നടപടിയായിട്ടുണ്ട്. കോഴിക്കോട്ട് സംവിധാനമൊരുക്കാന്‍ ബജറ്റില്‍ തുക വകയിരുത്തണമെന്നാണ് ആവശ്യം. മൂന്നാം ലൈന്‍ ഇരട്ടപ്പാത പൂര്‍ത്തിയായ സ്ഥിതിക്ക് ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ 307 കിലോമീറ്റര്‍ മൂന്നാം ലൈന്‍ വേണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വരുന്നതോടെ മുംബൈയില്‍നിന്നുള്ള ചരക്കുവണ്ടികളുടെ കുത്തൊഴുക്കാണ് കോഴിക്കോട് റൂട്ടിലുണ്ടാവുകയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ സി.ഇ. ചാക്കുണ്ണി പറഞ്ഞു. വരുംനാളുകളിലെ യാത്രാ ദുരിതം മുന്നില്‍ക്കണ്ട് ഇപ്പോള്‍ നടപടിയെടുത്താലേ കാര്യമുള്ളൂ. തിരുനാവായ-ഗുരുവായൂര്‍ ലൈന്‍ തിരുനാവായ-ഗുരുവായൂര്‍ ലൈന്‍ സ്ഥാപിച്ചാല്‍ കോഴിക്കോട്-എറണാകുളം റൂട്ടില്‍ 42 കിലോമീറ്ററെങ്കിലും ദൂരം കുറക്കാനാവും. മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന നടപടിയാകും പാതനിര്‍മാണം. പാലങ്ങളുടെ അറ്റകുറ്റപ്പണി കടലുണ്ടി ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ പാലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആവശ്യമുയര്‍ന്നതാണ്. കോഴിക്കോട് മേഖലയിലെ കാലപ്പഴക്കംചെന്ന പാലങ്ങളും റെയില്‍വേ ലൈനും അറ്റകുറ്റപ്പണി നടത്താന്‍ ബജറ്റില്‍ തുക വകയിരുത്തണം. പ്ളാറ്റ്ഫോമുകള്‍ നീട്ടണം കോഴിക്കോട്ടെ ഒന്നാം പ്ളാറ്റ്ഫോമൊഴികെയുള്ളിടത്തെല്ലാം മഴയും വെയിലുമേറ്റ് വേണം ട്രെയിന്‍ കാത്തുനില്‍ക്കാന്‍. നഗരത്തോട് ചേര്‍ന്ന സ്റ്റേഷനുകളുടെ സ്ഥിതിയും മറിച്ചല്ല. കോഴിക്കോട് സ്റ്റേഷനിലെ നാല് പ്ളാറ്റ്ഫോമും നീട്ടുകയും പാര്‍ക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഫൂട് ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.