കുന്ദമംഗലം: ഖത്തറില്‍നിന്ന് അവധിക്ക് നാട്ടിലത്തെിയ ബിസിനസുകാരന്‍െറ കാറില്‍ കഞ്ചാവുകൊണ്ടിട്ട് കുടുക്കാന്‍ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ച് പൊലീസിന് കൈമാറി. മലയമ്മ വെണ്ണക്കോട് ബിസ്മില്ല മന്‍സില്‍ അബ്ദുറഹിമാന്‍ ഹാജിയുടെ മകന്‍ ഖത്തറില്‍ കോണ്‍ട്രാക്ട് കമ്പനി നടത്തുന്ന അബ്ദുല്‍മജീദിനെ കുടുക്കാന്‍ ശ്രമിച്ച കേസാണ് ഫലപ്രദമായ അന്വേഷണത്തിന് സംസ്ഥാന ആഭ്യന്തരവകുപ്പ് ലോക്കല്‍ പൊലീസില്‍നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2012 മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം. അവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങാനിരുന്ന അബ്ദുല്‍മജീദിന്‍െറ വീടിന്‍െറ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ പരിശോധിക്കണമെന്ന ആവശ്യവുമായി 24ന് രാവിലെ കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍നിന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് എത്തുകയായിരുന്നു. പരിശോധനയില്‍ ലോക്ക് ചെയ്തിരുന്ന കാറിന്‍െറ പിന്നിലെ ടയറിന്‍െറ മഡ്ഗാര്‍ഡിന്‍െറ ഉള്ളില്‍നിന്ന് കഞ്ചാവുപൊതി കണ്ടെടുത്തു. എന്നാല്‍, കുന്ദമംഗലം പൊലീസിന്‍െറ അധികാരപരിധിയില്‍ അമിതാവേശത്തോടെ കൊടുവള്ളി പൊലീസ് എത്തിയതിലും ലോക്ക് ചെയ്തിരുന്ന കാറിന്‍െറ പുറത്തുനിന്ന് കഞ്ചാവുപൊതി കണ്ടെടുത്തതിലും സംശയമുണ്ടെന്നു പറഞ്ഞ് നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. മജീദിനെ കസ്റ്റഡിയിലെടുക്കാന്‍ തിടുക്കം കാണിച്ച പൊലീസിന് അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാലും നാട്ടുകാര്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നതിനാലും പിന്‍വാങ്ങി. ഇതോടെ കുന്ദമംഗലം പൊലീസ് സ്ഥലത്തത്തെി കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുക്കാതെ ഒരാഴ്ചക്കുശേഷം കാര്‍ വിട്ടുനല്‍കുകയും ചെയ്തു. എന്നാല്‍, സംഭവത്തിലെ നിജസ്ഥിതി കണ്ടത്തെണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കൂടിയായ അബ്ദുറഹിമാന്‍ ഹാജി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കാന്‍ ചേവായൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി. ഖത്തറിലെ ബിസിനസ് പാര്‍ട്ണറായ പൂളപ്പൊയില്‍ സ്വദേശി ഷംസുദ്ദീന്‍ മജീദുമായി നേരത്തെ ചില തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഷംസുദ്ദീന്‍െറ സുഹൃത്ത് മലപ്പുറം ഹനീഫയുടെ നീക്കങ്ങള്‍ സംശയകരമാണെന്ന് സുഹൃത്തുക്കള്‍ മജീദിനെ അറിയിച്ചതോടെ വിവരം പൊലീസിന് കൈമാറുകയും ഇയാളുടെ ഫോണ്‍കോളുകള്‍ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തു. ഇതില്‍നിന്ന് പ്രതികളെ മനസ്സിലാക്കിയ പൊലീസ് 2012 ജൂലൈയില്‍ പരപ്പന്‍പൊയില്‍ നാസര്‍, കൊടുവള്ളി ഷാഹുല്‍ ഹമീദ് എന്നിവരെ പിടികൂടി. മറ്റൊരു പ്രതിയായ കൊടുവള്ളി കിഴക്കോത്ത് ചേലക്കാട്ടില്‍ റഫീഖിനെ പിടികൂടാന്‍ കഴിഞ്ഞില്ല. കാറില്‍ കഞ്ചാവ് കൊണ്ടുവെച്ച് പൊലീസിനെക്കൊണ്ട് പിടിപ്പിച്ച് കേസില്‍ കുടുക്കി, ലീവ് കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങാനിരുന്ന മജീദിന്‍െറ യാത്ര തടയുക എന്നതായിരുന്നു ഉദ്ദേശ്യമെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് മനസ്സിലായി. വയനാട്ടിലെ എ.എസ്.ഐ വേണുഗോപാല്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തിരുന്നതായി കണ്ടത്തെിയ അന്വേഷണസംഘത്തിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് താല്‍പര്യം കാണിക്കാതിരുന്നതോടെ അബ്ദുറഹ്മാന്‍ ഹാജി വീണ്ടും മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. വ്യാഴാഴ്ച അബ്ദുറഹ്മാന്‍ ഹാജിയെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.