കോഴിക്കോട്: ഗോട്ടുവാദ്യത്തിന് പോലും നിറഞ്ഞ സദസ്സിന്‍െറ പിന്തുണ നല്‍കി കോഴിക്കോട്. ആകാശവാണിയില്‍നിന്ന് വിരമിച്ച ഉഷ വിജയകുമാറാണ് ഈ അപൂര്‍വ വാദ്യ ഉപകരണം ടൗണ്‍ഹാളില്‍ സദസ്സിനുമുന്നില്‍ അവതരിപ്പിച്ചത്. വിരലുകള്‍ക്ക് പകരം മരക്കട്ടകൊണ്ട് ഈണമിടുന്നുവെന്നതാണ് രുദ്രവീണയെന്ന ഈ ഉപകരണത്തിന്‍െറ പ്രത്യേകത. ഇന്ത്യയില്‍തന്നെ പത്തോളം ഗോട്ടുവാദ്യ കലാകാരന്മാരേ ഉണ്ടാവൂ. അതില്‍ കേരളത്തില്‍ ആകാശവാണി എ ഗ്രേഡ് നേടിയ ഏക കലാകാരിയാണ് ഉഷ. 35 വര്‍ഷം കോഴിക്കോട് ആകാശവാണിയില്‍ ജോലിചെയ്ത ഇവര്‍ 2012ലാണ് വിരമിച്ചത്. തഞ്ചാവൂരില്‍ ജനിച്ച ഉഷ, ആകാശവാണിയില്‍ ജോലിലഭിച്ചത് മുതല്‍ കോഴിക്കോട്ടാണ് താമസം. പ്രശസ്ത ഗോട്ടുവാദ്യ കലാകാരി മന്നാര്‍കുട്ടി സാവിത്രിയമ്മാളിന്‍െറ ശിഷ്യയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 48 വര്‍ഷമായി ഗോട്ടുവാദ്യം അവതരിപ്പിക്കുന്നുണ്ട്. 13ാം വയസ്സില്‍ ഗോട്ടുവാദ്യ പഠനം ആരംഭിച്ച ഉഷ അന്ന് ഉപയോഗിച്ച ഉപകരണമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഉപയോഗിക്കാന്‍ കഴിയാതാവുമ്പോള്‍ ഒല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് കൈമാറും. സാവിത്രിയമ്മാള്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് ആയിരുന്ന അന്തരിച്ച കോന്നിയൂര്‍ വിജയകുമാറിന്‍െറ ഭാര്യയാണ്. കച്ചേരിക്ക് ടി.എച്ച്. ലളിത വയലിനും എന്‍. ഹരി മൃദംഗവും കൊവ്വെ സുരേഷ് ഘടവും വായിച്ചു. ഉഷ വിജയകുമാറിനെ ആദരിക്കല്‍ ചടങ്ങ് മാതൃഭൂമി എഡിറ്റര്‍ എം. കേശവമേനോന്‍ അവാര്‍ഡ് കൈമാറി ഉദ്ഘാടനം ചെയ്തു. എം.പി. രാമകൃഷ്ണന്‍, അഡ്വ. എം. രാജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.