കോഴിക്കോട്: ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഫ്ളാഗ്ഷിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടും മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം അനിശ്ചിതമായി നീളുന്നു. മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് നാലുവരിയാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച പണംപോലും ചെലവഴിക്കാതെ ജില്ലാ ഭരണകൂടം മൗനം തുടരുകയാണെന്നാണ് ആക്ഷേപം. ഇതുവരെ സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ളെന്നായിരുന്നു പരാതിയെങ്കില്‍ ഇപ്പോള്‍ കൈയില്‍ പണമത്തെിയിട്ടും ചെലവഴിക്കാതെ നീട്ടുക്കൊണ്ടുപോകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് അനുവദിച്ച തുക ഭൂമിയേറ്റെടുക്കാനും സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കാനും ഉപയോഗിച്ചില്ളെങ്കില്‍ വീണ്ടും റോഡ് വികസനം അനിശ്ചിതത്തിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. ഇതിനെല്ലാം മറുപടി പറയേണ്ട മന്ത്രിയും ജില്ലാ കലക്ടറും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നുവെന്നും ആരോപണമുണ്ട്. കലക്ടറുടെ അക്കൗണ്ടിലുള്ള 35 കോടി രൂപ രേഖാമൂലം റോഡിന് മുന്‍കൂറായി സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകള്‍ക്ക് വിതരണം ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രകാരം നാലു കോടി രൂപ ഉപയോഗിച്ച് മതില്‍കെട്ടാനും നടപടിയുണ്ടായിട്ടില്ല. എല്ലാതവണയും ഫണ്ട് അനുവദിച്ചു എന്നു കേള്‍ക്കുമ്പോഴും റോഡിലോ മറ്റു സ്ഥലത്തോ ഒരു പ്രവൃത്തിയും നടക്കുന്നില്ല. സര്‍ക്കാര്‍ ഭൂമി എത്രയും വേഗം റോഡിന് വിട്ടുനല്‍കി വാഹന ഗതാഗതം സുഗമമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അങ്ങനെ ഭൂമി വിട്ടുനല്‍കിയാല്‍ കൈയേറ്റമുണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുവാദം. കൈയേറ്റം തടയാന്‍ മതില്‍കെട്ടുന്നതിന് നാലു കോടി അനുവദിച്ചപ്പോഴും ബോധപൂര്‍വം അതും നടപ്പാക്കാതിരിക്കുകയാണ്. ജില്ലാ ഭരണകൂടം ഈ റോഡിന്‍െറ അടിസ്ഥാനസൗകര്യ വികസനത്തിനോട് നിഷേധ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഫണ്ട് റിലീസ് ചെയ്തതിനെതുടര്‍ന്ന് ഭൂമി വിട്ടുനല്‍കിയവര്‍ തുകക്കായി സമീപിക്കുമ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ അധികൃതര്‍ ഒഴിഞ്ഞുമാറുകയാണ്. മലാപ്പറമ്പ് ജങ്ഷന്‍ വിപുലീകരണത്തിന് നേരത്തേ നല്‍കിയ പത്തുകോടിയും സ്ഥലം ഏറ്റെടുക്കാന്‍ പിന്നീട് നല്‍കിയ 29 കോടിയും ഉള്‍പ്പെടെ 39 കോടി രൂപയുടെ പ്രവര്‍ത്തനം ഫെബ്രുവരി മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് ജനുവരി 16ന് നടന്ന അവലോകനയോഗത്തില്‍ നഗരപാതാ വികസനപദ്ധതിയുടെ ചുമതലയുള്ള മന്ത്രി ഡോ. എം.കെ. മുനീറും ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തും ആക്ഷന്‍ കമ്മിറ്റിക്ക് ഉറപ്പുനല്‍കിയത്. ഫെബ്രുവരി പകുതികഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.