കോഴിക്കോട്: നിയഭസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അസ്ഥാനത്താണെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ചേംബറില്‍ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ വോട്ടര്‍പട്ടികയില്‍ കടന്നുകൂടാനിടയുള്ള ഇരട്ടിപ്പുകള്‍, മരിച്ചവരുടെ പേരുകള്‍, ഒന്നിലധികം സ്ഥലങ്ങളില്‍ ചേര്‍ക്കപ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ എന്നിവ കണ്ടത്തെി നീക്കംചെയ്ത് പട്ടിക കുറ്റമറ്റതാക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ നേതൃത്വത്തില്‍ വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിലവിലെ പട്ടികയിലുള്ള ഇരട്ടിപ്പുകള്‍ കണ്ടത്തൊന്‍ കമീഷന്‍തന്നെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം മരിച്ചവരുടെ വിവരങ്ങള്‍കൂടി ശേഖരിച്ച് ബൂത്തുതല ഉദ്യോഗസ്ഥര്‍ (ബി.എല്‍.ഒ), ബൂത്തുതല ഏജന്‍റുമാര്‍ (ബി.എല്‍.എ), അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധിക്കും. ഈ പ്രക്രിയ ഫെബ്രുവരി 24ഓടെ പൂര്‍ത്തീകരിക്കണം. ആവശ്യമായ പരിശോധനകള്‍ക്കുശേഷം ബി.എല്‍.ഒമാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടവരുടെ പേരുകള്‍ കമീഷന്‍െറ വെബ്സൈറ്റില്‍ 27ന് പ്രസിദ്ധീകരിക്കും. സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനത്തില്‍ 28 മുതല്‍ പേരുകള്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തുതുടങ്ങും. ഇതിനു ശേഷവും പരാതികളുണ്ടെങ്കില്‍ പരിഹരിക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളുള്ളവരും ഒന്നിലധികം സ്ഥലങ്ങളില്‍ പട്ടികയില്‍ പേരുള്ളവരും സ്വമേധയാ തെറ്റുതിരുത്തിക്കാന്‍ മുന്നോട്ടുവരണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ. പ്രഭാവതി, സി.കെ. സതീശന്‍, കക്ഷിനേതാക്കളായ കെ. ചന്ദ്രന്‍ മാസ്റ്റര്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി, ഇ.വി. ഉസ്മാന്‍ കോയ, ജോര്‍ജ് മേച്ചേരി, ടി.വി. ബാലന്‍ , ടി. വാസുദേവന്‍, ഇ.പി. ദാമോദരന്‍, പി.ആര്‍. സുനില്‍ സിങ്, പി.വി. ശിവദാസന്‍, പി.ടി. മാത്യു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.