അക്ബര്‍ മാഷിന് പ്രണാമം

കക്കട്ടില്‍/വടകര: മലയാളത്തിന്‍െറ പ്രിയപ്പെട്ട കഥാകാരനും കക്കട്ടില്‍ എന്ന ഗ്രാമത്തിന്‍െറ പേര് ലോകംമുഴുവനുമത്തെിച്ച അക്ബര്‍ മാഷിന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. പ്രിയപ്പെട്ടവരെ സാക്ഷിയാക്കി മാഷിന് ചീക്കോന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഒൗദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമമൊരുക്കി. വടകര ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം തന്‍െറ ജീവിതത്തിലെ ഭൂരിഭാഗസമയവും ചെലവഴിച്ച വട്ടോളി നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൂന്നുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. ശിഷ്യഗണങ്ങളും സഹപ്രവര്‍ത്തകരും നാട്ടുകാരും മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ അന്ത്യോപചാരമര്‍പ്പിക്കുവാന്‍ സ്കൂളിലത്തെിയിരുന്നു. നാലുമണിക്ക് കക്കട്ടിലെ കമ്യൂണിറ്റിഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും അക്ബര്‍ മാഷുടെ പ്രിയപ്പെട്ട നാട്ടുകാരും അദ്ദേഹത്തെ ഒരുനോക്കുകാണാന്‍ എത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്‍െറ വീടായ പറമ്പത്ത് എത്തിച്ചു. അവിടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആയിരങ്ങള്‍. വീടുമുതല്‍ കൈവേലി റോഡുവരെ മീറ്ററുകളോളം ക്യൂനിന്നാണ് ആളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചത്. വൈകീട്ട് 5.30 ഓടെ ചീക്കോന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സാംസ്കാരിക കേരളത്തിന്‍െറ ആദരവുകളേറ്റ് വാങ്ങി ആറടിമണ്ണിലേക്ക്. എം. മുകുന്ദന്‍, പി.കെ. പാറക്കടവ്, എന്‍.പി. ഹാഫിസ് മുഹമ്മദ്, പെരുമ്പടവം ശ്രീധരന്‍, പോള്‍ കല്ലാനോട്, കല്‍പറ്റ നാരായണന്‍, സുവീരന്‍, കെ.ടി. സൂപ്പി, സി.വി. ബാലകൃഷ്ണന്‍, സാഹിത്യ അക്കാദമി പ്രസിഡന്‍റ് പി.വി.കൃഷ്ണന്‍ നായര്‍, ശത്രുഘ്നന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം. എല്‍.എമാരായ കെ.കെ. ലതിക, ഇ.കെ. വിജയന്‍ എന്നിവരും വി.വി. ദഷിണാമൂര്‍ത്തി, എ.പി. മോഹനന്‍, കെ.പി. രാജന്‍, പി. അഹമദ് മാസ്റ്റര്‍, ശ്രീജേഷ് ഊരത്ത്, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ.ടി. അബ്ദുറഹ്മാന്‍, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. രാജന്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സഫീറ തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിക്കാനത്തെി. വിലാപയാത്ര ബുധനാഴ്ച ഉച്ചക്ക് 1.30ഓടെയാണ് വടകര ടൗണ്‍ഹാളിലത്തെിയത്. വിലാപയാത്ര എത്തുന്നതിന് മുമ്പുതന്നെ ടൗണ്‍ഹാള്‍ ജനനിബിഢമായിരുന്നു. അവസാനമായിക്കാണാന്‍ പരിസരങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരത്തെി. എം.പി, ഇ. വത്സരാജ് എം.എല്‍.എ, സി.വി. ബാലകൃഷ്ണന്‍, എന്‍. പ്രഭാകരന്‍, കെ.പി. രാമനുണ്ണി, കെ.സി. ഉമേഷ് ബാബു, എം.എം. സോമശേഖരന്‍, എം. കേളപ്പന്‍, വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, വൈസ് ചെയര്‍പേഴ്സന്‍ കെ.പി. ബിന്ദു, പാറക്കല്‍ അബ്ദുല്ല, തഹസിദാര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.