മുക്കം: പ്രതിസന്ധികള്‍ക്കൊടുവില്‍ മുക്കം മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമായി. ഈ മാസം 23ന് വൈകീട്ട് അഞ്ചിന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് തുറന്നുകൊടുക്കും. സിവില്‍ സ്റ്റേഷന്‍ എന്ന കാലങ്ങളായുള്ള മുറവിളിക്കാണ് ഇതോടെ പരിസമാപ്തിയായത്. മുക്കം അഗസ്ത്യന്‍മുഴിയിലെ പി.ഡബ്ള്യു.ഡി വക സ്ഥലത്താണ് കെട്ടിടം ഉയര്‍ന്നത്. വന്‍ തുക വാടക നല്‍കി അസൗകര്യങ്ങള്‍ നിറഞ്ഞ കെട്ടിടങ്ങളില്‍ 15ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തിങ്ങിഞെരുങ്ങി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് എല്ലാ സ്ഥാപനങ്ങളും ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയുന്ന മിനി സിവില്‍ സ്റ്റേഷന്‍ ഉയരുന്നത്. നാട്ടുകാര്‍ പരാതികളും സമരങ്ങളും നടത്തി ഒടുവിലാണ് ബജറ്റില്‍ പരിഗണന ലഭിച്ചത്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ കാലത്ത് യു.സി. രാമന്‍ എം.എല്‍.എയാണ് തറക്കല്ലിട്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 70 ശതമാനം പണി കഴിഞ്ഞപ്പോള്‍ പണം കുടിശ്ശികയാണെന്ന കാരണത്താല്‍ കരാറുകാരന്‍ പ്രവൃത്തി നിര്‍ത്തിവെച്ചെങ്കിലും മാസങ്ങള്‍ക്കുശേഷം പുനരാരംഭിച്ചു. മിനുക്കുപണികളാണ് ഇനി ബാക്കിയുള്ളത്. ഉദ്ഘാടനം ആഘോഷമാക്കാനാണ് സംഘാടകരുടെ പ്ളാന്‍. ഇതിനുള്ള സംഘാടക സമിതി രൂപവത്കരണ യോഗം ഞായറാഴ്ച മൂന്നു മണിക്ക് അസ്ത്യന്‍മുഴി യു.പി സ്കൂളില്‍ നടക്കുമെന്ന് സി. മോയിന്‍കുട്ടി എം.എല്‍.എ അറിയിച്ചു. സിവില്‍ സ്റ്റേഷനു സമീപം തന്നെ ഫയര്‍ സ്റ്റേഷന്‍െറ നിര്‍മാണവും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.