കൊടുവള്ളി: സംസ്ഥാനബജറ്റില്‍ കൊടുവള്ളി നിയോജകമണ്ഡലത്തിന് മികച്ച നേട്ടം. കൊടുവള്ളി താമരശ്ശേരി ബൈപാസുകള്‍ക്ക് തുക വകയിരുത്തി. ഓരോ ബൈപാസിനും രണ്ടരക്കോടി രൂപ വീതമാണ് വകയിരുത്തിയത്. പാലത്തിന്‍െറ അലെയ്ന്‍മെന്‍റ് തയാറാക്കാന്‍ നേരത്തേ 14 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി താമരശ്ശേരി ആസ്ഥാനമായി ജൈവസംരക്ഷണ പാര്‍ക്ക് ആരംഭിക്കുമെന്നും ബജറ്റ് അവതരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പടനിലം പാലം, വെളിമണ്ണ പാലം, തെക്കെതൊടുക-വെള്ളച്ചാല്‍ പാലം, അന്നാരുകണ്ടം പാലം, കുരിക്കള്‍തൊടുക പാലം, പരപ്പന്‍പൊയില്‍-പുന്നശ്ശേരി റോഡ്, തച്ചംപൊയില്‍-ഈര്‍പ്പോണ റോഡ്, എളേറ്റില്‍ വട്ടോളി-മങ്ങാട് റോഡ് എന്നിവയുടെ നിര്‍മാണവും സഹകരണവും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.