കോഴിക്കോട്: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടത്തെി. അരി പാക്കറ്റില്‍ തൂക്കത്തില്‍ കുറവ് കണ്ടത്തെിയതിന് ഒരു കേസും, മധുര പലഹാര പാക്കറ്റുകളില്‍ തൂക്കത്തില്‍ കുറവ് കണ്ടത്തെിയതിന് ഒരു കേസും, ത്രാസുകള്‍ മുദ്ര ചെയ്യാതെ ഉപയോഗിച്ചതിന് അഞ്ച് കേസുകളും, പാക്കറ്റുകളില്‍ നിയമാനുസൃത പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിന് ഒമ്പത് കേസുകളും കണ്ടത്തെിയതായി അസി. കണ്‍ട്രോളര്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇഖ്ബാലിന്‍െറ നിര്‍ദേശപ്രകാരം ജില്ലയില്‍ രണ്ട് സ്ക്വാഡുകളായി നടത്തിയ പരിശോധനക്ക് അസിസ്റ്റന്‍റ് കണ്‍ട്രോളര്‍മാരായ വി.ആര്‍. സുധീര്‍ രാജ്, അനൂപ് വി. ഉമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധനയില്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എന്‍. സജിത് രാജ്, എസ്.എസ്. അഭിലാഷ്, ഇന്‍സ്പെക്ടര്‍മാരായ കെ.കെ. മുരളി, കെ. ബിനോയ്, കെ.വി. സുധീപ്, കെ.കെ. നാസര്‍, .ടി.പി. റമീസ്, ഷീജ അടിയോടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.