കോഴിക്കോട്: റീജനല്‍ പബ്ളിക് ഹെല്‍ത്ത് ലാബില്‍ ജീവനക്കാര്‍ കുറവായത് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കുറഞ്ഞനിരക്കില്‍ പരിശോധനകള്‍ നടത്താമെന്നതിനാല്‍ ബീച്ച് ജനറല്‍ ആശുപത്രിയിലെ രോഗികളും മറ്റുള്ളവരും പബ്ളിക് ഹെല്‍ത്ത് ലാബിനെയാണ് ആശ്രയിക്കുന്നത്. രാവിലെ എട്ടരക്ക് പ്രവര്‍ത്തനം തുടങ്ങും. ആസമയം മുതല്‍ നല്ല തിരക്കാണ് അനുഭ വപ്പെടുക. എന്നാല്‍, ഈ സമയത്ത് രോഗികളില്‍നിന്ന് ശീട്ട് വാങ്ങുക, പണം വാങ്ങുക, ശീട്ട് പരിശോധിച്ച് ഏതെല്ലാം ടെസ്റ്റുകളാണ് എഴുതിയതെന്ന് നോക്കി അതിനനുസരിച്ച് ഫോറം പൂരിപ്പിച്ച് ശീട്ട് തിരിച്ചുനല്‍കുക, ടോക്കണ്‍ എഴുതിനല്‍കുക എന്നിവയെല്ലാം ഒരാള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഇത് വളരെ സമയ നഷ്ടത്തിനിടവെക്കുകയും രോഗികള്‍ ഏറെനേരം ക്യൂ നില്‍ക്കേണ്ടിവരുകയും ചെയ്യുന്നു. ഇത് പലപ്പോഴും തര്‍ക്കങ്ങള്‍ക്കിടയാക്കുന്നുമുണ്ട്. ഒരാളെക്കൂടി നിയമിക്കുകയാണെങ്കില്‍ തിരക്ക് കുറക്കാന്‍ സാധിക്കുമെന്ന് ജീവനക്കാര്‍ പ റയുന്നു. ഏറെക്കാലം ഇല്ലാതിരുന്ന തൈറോയിഡ് ടെസ്റ്റ് പുനരാരംഭിച്ച ശേഷവും വൈദ്യുതി പ്രശ്നംമൂലം നിര്‍ത്തിവെക്കേണ്ടിവന്നു. മാത്രമല്ല, സ്വകാര്യ ലാബുകളില്‍ തൈറോയിഡ് ടെസ്റ്റിന്‍െറ റിസള്‍ട്ട് ഒരു ദിവസം കൊണ്ടുതന്നെ നല്‍കുമ്പോള്‍ ഇവിടെ രണ്ടുദിവസം കഴിഞ്ഞേ ലഭിക്കുകയുള്ളൂ. കമ്പ്യൂട്ടര്‍വത്കരിക്കാത്തതിനാല്‍ റിസള്‍ട്ടുകള്‍ കൈക്കൊണ്ടെഴുതി നല്‍കുന്നതും സമയനഷ്ടത്തിനിടയാക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ലാബ് സുഗമമായി നടത്തുന്നതിനാവശ്യമായ നടപടികളൊന്നുംതന്നെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇതുമൂലം രോഗികളും ലാബ് ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടേണ്ടി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.