കോഴിക്കോട്: ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. വലിയങ്ങാടിയില്‍ ഉത്തരേന്ത്യക്കാര്‍ താമസിക്കുന്ന വീടുകളില്‍നിന്നാണ് ഉത്തര്‍പ്രദേശ് സ്വദേശികളില്‍നിന്ന് ലക്ഷം രൂപ വിലവരുന്ന വിവിധ പുകയില ഉല്‍പന്നങ്ങള്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ യു.പി സ്വദേശികളായ ശിവസമൂജ്, സച്ചിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു വീടുകളിലായി നടത്തിയ റെയ്ഡിലാണ് ചാക്കുകളില്‍ സൂക്ഷിച്ച ഉല്‍പന്നങ്ങള്‍ പിടികൂടിയത്. വിവിധ തരത്തിലുള്ള 500ഓളം പാക്കുകളാണ് കണ്ടത്തെിയത്. അടുത്തിടെയായി നഗരത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തകൃതിയാണ്. ഇതര സംസ്ഥാനക്കാരെ ഉദ്ദേശിച്ചാണ് വന്‍തോതില്‍ ട്രെയിന്‍ വഴി ഇറക്കുമതിചെയ്യുന്നത്. കഴിഞ്ഞ ദിവസം വില്‍പനക്കായി ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുമ്പോള്‍ ഏഴുലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പുതിയങ്ങാടിയില്‍ പിടികൂടിയിരുന്നു. 20,000 പാക്കറ്റ് ഹാന്‍സ്, 150 പാക്ക് കൂള്‍ലിപ് എന്നിവയാണ് പിടികൂടിയത്. മഹാരാഷ്ട്ര, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ജോലിക്കായത്തെിയവര്‍ക്കുവേണ്ടിയാണ് ഇവ കൊണ്ടുവരുന്നതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.