ഫറോക്ക്: കരുവന്‍തിരുത്തി വില്ളേജിലേക്ക് ജപ്പാന്‍ കുടിവെള്ളമത്തെിക്കുന്നിന് റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തുകൂടി പൈപ്പ് കൊണ്ടുപോകാനുള്ള അനുമതി രണ്ടു ദിവസത്തിനകം ലഭ്യമാകും. റെയില്‍വേ ഉദ്യോഗസ്ഥര്‍, കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗ്സഥര്‍, ഫറോക്ക് നഗരസഭാ അധികൃതര്‍ എന്നിവരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചശേഷം എം.കെ. രാഘവന്‍ എം.പി അറിയിച്ചതാണിത്. കരുവന്‍തിരുത്തിയിലേക്ക് ജപ്പാന്‍ കുടിവെള്ളമത്തെിക്കുന്നതിന് റെയില്‍വേ സ്ഥലത്തുകൂടിവേണം പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍. ഇതിനായി മാസങ്ങള്‍ക്കുമുമ്പെ റെയില്‍വേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. അനുമതി ലഭിക്കാത്തതുകാരണം ചാലിയാറിലൂടെ പോളി എത്തിലിന്‍ പൈപ്പിട്ട് കുടിവെള്ളം കരുവന്‍തിരുത്തിയിലത്തെിക്കാനായിരുന്നു പദ്ധതി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചാലിയാറിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോകുന്നതിന് വന്‍ സാമ്പത്തികച്ചെലവ് വരുമെന്നും അഭിപ്രായമുണ്ടായി. റെയില്‍വേ സ്ഥലത്തുകൂടി പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ അനുമതി ലഭ്യമാക്കാമെന്ന് എം.പി യോഗത്തില്‍ ഉറപ്പുനല്‍കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് റെയില്‍വേ അധികൃതര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം എം.പി സ്ഥലം സന്ദര്‍ശിച്ചത്. റെയില്‍വേ ഡിവിഷനല്‍ മാനേജറുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയില്‍ നിലവിലെ അപേക്ഷയില്‍ പൈപ്പ്ലൈന്‍ കൊണ്ടുപോകുന്നതിനുള്ള അനുമതി നല്‍കാമെന്ന് എം.പിക്ക് ഉറപ്പുനല്‍കുകയായിരുന്നു. അനുമതി നല്‍കിയുള്ള കത്ത് രണ്ടു ദിവസത്തിനകം നഗരസഭക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ സ്ഥലത്തുകൂടി പൈപ്പ്ലൈന്‍ കൊണ്ടുപോകുന്നതിന് 17 ലക്ഷത്തോളം രൂപ കെട്ടിവെക്കണം. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച അടിയന്തര നഗരസഭാ കൗണ്‍സില്‍യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. 2015 ഫെബ്രുവരിയില്‍ ജപ്പാന്‍ കുടിവെള്ളപദ്ധതി കമീഷന്‍ ചെയ്യുന്ന സമയത്താണ് ഫറോക്കിനെ പദ്ധതിയിലുള്‍പ്പെടുത്തുന്നത്. റെയില്‍വേയുടെ സ്ഥലത്തുകൂടി പൈപ്പ്ലൈന്‍ കൊണ്ടുപോകുന്നതിനുള്ള സാങ്കേതിക തടസ്സത്തില്‍പെട്ട് പ്രവൃത്തി എങ്ങുമത്തൊതെ കിടക്കുകയായിരുന്നു. പുതിയ നഗരസഭാ ഭരണസമിതിയുടെ നിരന്തര ഇടപെടലിലൂടെ പ്രവൃത്തിക്ക് പുതിയ ഊര്‍ജം വന്നിരിക്കുകയാണ്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പദ്ധതി എളുപ്പത്തില്‍ നടപ്പാക്കുന്നതിനായി വിവിധ വകുപ്പുമേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗം കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. ഫറോക്കില്‍ കുടിവെള്ള പൈപ്പ് കൊണ്ടുപോകുന്നതിന് റോഡ് കീറുന്നതിനുള്ള പൊതുമരാമത്തിന്‍െറ അനുമതി ഉടന്‍ ലഭ്യമാകും. റെയില്‍വേ സെക്ഷന്‍ എന്‍ജിനീയര്‍ പി.പി. ജോയ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എന്‍ജിനീയര്‍ സി.കെ. പ്രീതിമോള്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ്, നഗരസഭാ ചെയര്‍പേഴ്സന്‍ ടി. സുഹറാബി, വൈസ് ചെയര്‍മാന്‍ വി. മുഹമ്മദ് ഹസ്സന്‍, പി. ആസിഫ്, എം. ബാക്കിര്‍, ടി. നുസറത്ത്, സബീന മന്‍സൂര്‍, എന്‍.സി. റസാക്ക്, ആദം മുല്‍സി, മുഹമ്മദ് കക്കാട്, പി.എ. വാരിദ്, പി. പ്രേമാനന്ദന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.