കക്കോടി: പഞ്ചായത്ത് ഓഫിസിനു സമീപത്തെ പൂനൂര്‍ പുഴയില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ കുടിവെള്ളം പമ്പ് ചെയ്യുന്ന പി.എച്ച്.ഇ.ഡി സ്റ്റേഷന്‍െറ കിണറിന് മീറ്ററുകള്‍ മാത്രം അകലെ ആയിരക്കണക്കിന് പ്ളാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തി രുന്നു. ബൈപാസ് റോഡ് തുടങ്ങുന്നതിനു സമീപത്തെ പുഴയിലാണ് മാസങ്ങളായി മാലിന്യം കെട്ടിനില്‍ക്കാന്‍ തുടങ്ങിയിട്ട്. മാലിന്യമുള്‍പ്പെടെയുള്ളവ പൂനൂര്‍ പുഴയില്‍ അടിഞ്ഞുകൂടിയിട്ട് ജലസേചനവകുപ്പോ വാട്ടര്‍ അതോറിറ്റിയോ നടപടിയെടുത്തിട്ടില്ല. പഞ്ചായത്തിലെ എഴുപതോളം സ്വകാര്യ കണക്ഷനുകളിലൂടെയും പത്തോളം പൊതുടാപ്പുകളിലൂടെയുമുള്ള കുടിവെള്ളം വിതരണം ചെയ്യുന്നത് ഇവിടെയുള്ള കിണറില്‍ നിന്നാണ്. കക്കോടി ബസാറിലെ മിക്ക കടകളിലും കുടിവെള്ളത്തിന് ഉപയോഗിക്കുന്നത് ഈ പമ്പിങ് സ്റ്റേഷന്‍ വഴിയുള്ള ജലമാണ്. 25,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ മൂന്നും നാലും തവണകളായി ജലം നിറച്ച് വിതരണം ചെയ്യു ന്നുണ്ട്. കുടിവെള്ള പദ്ധതിയില്‍ വിതരണം ചെയ്യുന്ന ജലത്തില്‍ ക്ളോറിന്‍ കലക്കിയൊഴിക്കല്‍ മാത്രമാണ് ശുദ്ധീകരണപ്രക്രിയ. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പുഴക്കു കുറുകെ കടന്നുപോകുന്ന ഭാഗത്തെ നിര്‍മാണജോലിക്കിടെയുണ്ടായ അശ്രദ്ധയാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമത്രെ. പുഴയിലേക്ക് വൃക്ഷച്ചില്ലകളും പുല്‍ക്കാടുകളും തൂങ്ങിനില്‍ക്കുന്നതും മാലിന്യങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.