വടകര-മാഹി കനാല്‍ ജലപാത പാലം പുതുക്കല്‍ കടലാസില്‍

വടകര: അഞ്ചു പതിറ്റാണ്ടിനു ശേഷം വടകര-മാഹി കനാല്‍ ജലപാതക്ക് ജീവന്‍വെച്ചെങ്കിലും നാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ കനാലിന്‍െറ പ്രവൃത്തി നീങ്ങുമെന്നറിയിച്ചെങ്കിലും സാങ്കേതിക കുരുക്കില്‍ കുടുങ്ങി. കനാലിന്‍െറ പ്രവൃത്തിയോടൊപ്പം വടകര-മാഹി കനാലിന് കുറുകെയുള്ള പാലങ്ങള്‍ പുതുക്കിപ്പണിയുന്നതിന് കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവൃത്തി എവിടെയുമത്തെിയില്ല. ആറു പാലങ്ങളും 50 നടപ്പാലങ്ങളും പുതുക്കിപ്പണിയാനാണ് പദ്ധതിയിട്ടത്. പല പാലങ്ങളും കാലപ്പഴക്കത്താല്‍ കാല്‍നടയാത്രപോലും പ്രയാസമായിരിക്കുകയാണ്. വടകര ചെരണ്ടത്തൂര്‍ മൂഴിക്കലില്‍ തുടങ്ങി മാഹിയില്‍ അവസാനിക്കുന്ന കനാലിന് 17.40 കിലോമീറ്റര്‍ നീളമുണ്ട്. മൂഴിക്കല്‍ മുതല്‍ കന്നിനടവരെയുള്ള പ്രവൃത്തിയാണ് നടക്കുന്നത്. 23 കോടി രൂപ ചെലവില്‍ നബാര്‍ഡിന്‍െറ സഹായത്തോടെയാണ് കനാലിന്‍െറ ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ചത്. തുടര്‍ന്നുള്ള 10.30 കിലോമീറ്റര്‍ കനാല്‍ നിര്‍മാണത്തിന് 70 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കേണ്ടിയിരുന്നത്. മൂന്നാം ഘട്ടത്തില്‍ ശേഷിക്കുന്ന 3.48 കിലോമീറ്റര്‍ കനാലിന്‍െറ നിര്‍മാണവും നടത്താനായിരുന്നു പദ്ധതി. പാലം പുനര്‍നിര്‍മിക്കുന്നതിനായി കണ്ണൂരിലെ ഉള്‍നാടന്‍ ജലഗതാഗത വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി. ആദ്യഘട്ടത്തില്‍ നാലു പാലങ്ങളുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. കല്ളേരി, വേങ്ങാളി, പറമ്പില്‍, കോട്ടപ്പള്ളി പാലങ്ങളാണിവ. ഇവയില്‍ പലതും ഇപ്പോള്‍ അപകടഭീഷണിയുയര്‍ത്തുന്നവയാണ്. വടകര-നാദാപുരം സംസ്ഥാന പാതയിലെ കളിയാംവെള്ളി പാലം ഇരുമ്പുതൂണുകള്‍ കൊണ്ട് താങ്ങിനിര്‍ത്തുകയാണിപ്പോള്‍. വടകര -മാഹി കനാലില്‍ ജലഗതാഗതം തുടങ്ങുകയാണെങ്കില്‍ ഈ പാലങ്ങള്‍ക്ക് വീതികൂട്ടിയേ തീരൂ. 1965ലാണ് വടകര- മാഹി കനാല്‍ പദ്ധതി ആസൂത്രണം ചെയ്തത്. നിര്‍ദിഷ്ട തിരുവനന്തപുരം- കാസര്‍കോട് ജലപാതയിലെ പ്രധാന കണ്ണികളിലൊന്നാണിത്. ഇപ്പോള്‍ കൊല്ലം കോട്ടപ്പുറം മുതല്‍ വടകര മൂരാട് വരെ ജലപാതയുണ്ട്. വടകരക്കും വളപട്ടണം പുഴക്കും മധ്യേ പല സ്ഥലങ്ങളിലായി 48 കിലോമീറ്ററില്‍ ജലപാതയില്ല. ഈ 48 കിലോമീറ്ററില്‍ പെട്ടതാണ് വടകര- മാഹി കനാല്‍. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കോട്ടപ്പുറം- നീലേശ്വരം ജലപാത കൈയത്തെും ദൂരത്താകും. പദ്ധതിക്ക് പ്രതീക്ഷയോടെ ഭൂമി വിട്ടു നല്‍കിയവരുള്‍പ്പെടെ നിരാശയിലാണ്. കനാലിനായി കുഴിച്ച് മണ്ണെടുത്തതോടെ സമീപപ്രദേശത്ത് കുടിവെള്ള ക്ഷാമവുമുണ്ട്. ഇതിനുപുറമെ കനാലില്‍നിന്നെടുത്ത മണ്ണ് കൂട്ടിയിട്ടതിന്‍െറ ദുരിതം വേറെയും. ഇതിന്‍െറ പ്രയാസം അനുഭവിക്കുന്ന കല്ളേരിയിലെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് സമരത്തിനൊരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.