തേവര്‍മലയില്‍ ഖനനത്തിന് വീണ്ടും നീക്കം തുടങ്ങി

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ തേവര്‍മല ഇടിച്ചുനിരത്താന്‍ ഇടവേളക്കു ശേഷം ക്വാറി -ഖനന മാഫിയ വീണ്ടും നീക്കമാരംഭിച്ചു. യു.ഡി.എഫില്‍നിന്ന് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് ലഭിച്ചതോടെയാണ് വീണ്ടും ഖനനത്തിന് നീക്കം ആരംഭിച്ചത്. രണ്ടുവര്‍ഷം മുമ്പ് പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഖനനം നിര്‍ത്തിവെക്കുകയായിരുന്നു. എം-സാന്‍ഡ് യൂനിറ്റ് ആരംഭിക്കുന്നതിന് അനുമതിക്കാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. നാലിന് ചേരുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അംഗീകാരം നല്‍കാനാണ് നീക്കമെന്നറിയുന്നു. പ്രദേശത്തെ രണ്ട് കോളനി നിവാസികള്‍ക്കും മലക്കു താഴെയുള്ള നിരവധി കുടുംബങ്ങള്‍ക്കും ഭീഷണിയാണ് ഇവിടത്തെ ഖനനം. പ്രദേശത്തെ നീര്‍ച്ചാലുകള്‍ വറ്റുന്നതടക്കം നിരവധി പരിസ്ഥിതി പ്രശ്നങ്ങളും നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.