കുറ്റ്യാടി: കെ.എം.സി. ആശുപത്രിയിലെ എക്സ്റേ ടെക്നീഷ്യന്‍ ആതിരയുടെ മരണത്തിന്‍െറ ദുരൂഹതകള്‍ നാലു ദിവസമായിട്ടും നീങ്ങിയില്ല. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോട്ടയം സ്വദേശിനിയായ യുവതി വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ആശുപത്രിയില്‍ താമസിക്കുന്ന ആതിരയെയും സഹപ്രവര്‍ത്തകയെയും സംഭവ ദിവസം പുലര്‍ച്ചെ ബൈക്കുമായി റോഡില്‍ കണ്ടതിന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചശേഷം ആശുപത്രിയില്‍നിന്ന് രാസലായനി കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പിറ്റേന്നു കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇതുവരെയും ആത്മഹത്യ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. കേസന്വേഷണം പുരോഗമിക്കുന്നുവെന്നാണ് അറിയിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തതിന്‍െറ മനോവിഷമമോ, ആശുപത്രി അധികൃതരുടെ പ്രതികരണമോ, ബാഹ്യശക്തികളുടെ ഇടപെടലോ ഏതാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ ചോദ്യം. വിവരമറിഞ്ഞ് തങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ ആതിര അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നെന്നാണ് സഹോദരന്‍ മനു പറഞ്ഞത്. മനുവിന്‍െറ പരാതി പ്രകാരം അസ്വാഭാവിക മരണത്തിനെടുത്ത കേസിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ പുതിയ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തോ ആരെയെങ്കിലും പ്രതിചേര്‍ത്തോയെന്നും വ്യക്തമാക്കിയിട്ടില്ല. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഇതിനകം സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ, ജനാധിപത്യ മഹിള അസോസിയേഷന്‍, എസ്.യു.സി.ഐ, വി.എച്ച്.പി എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുകയുണ്ടായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും സ്ഥലത്തത്തെി അന്വേഷണ പുരോഗതി വിലയിരുത്തുകയും ആശുപത്രി അധികൃതരോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. ഡിവൈ.എസ്.പി. ജയ്സണ്‍ കെ. അബ്രഹാമിന്‍െറ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ആശുപത്രി ഉടമയെയും മറ്റും ചോദ്യം ചെയ്തു. ചൊവ്വാഴ്ച കുറ്റ്യാടിയിലത്തെിയ വനിത കമീഷന്‍ ഡോക്ടര്‍മാരെ കണ്ടിരുന്നില്ല. അഡ്മിനിസ്ട്രേറ്ററില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നുമാണ് തെളിവെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.