തിരുവള്ളൂര്‍: രോഗിയെയുംകൊണ്ടുപോകുന്ന വാഹനം തടഞ്ഞുവെന്നാരോപിച്ചുണ്ടായ സംഘര്‍ഷം അക്രമത്തില്‍ കലാശിച്ചു. ഇതേതുടര്‍ന്ന് തിരുവള്ളൂരിലും കുനിവയലിലുമുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കും ലീഗ് ഓഫിസിനുംനേരെ ആക്രമണമുണ്ടായി. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വേളത്തുനിന്ന് രോഗിയെയും വഹിച്ചുള്ള വാഹനം ചിറമുക്കിനടുത്ത് തടഞ്ഞതായാണ് ആരോപണം. പിന്നീട് ഇതുസംബന്ധിച്ച് തിരുവള്ളൂരിലെ ആശുപത്രി പരിസരത്തും വാക്കേറ്റമുണ്ടായി. രോഗി പിന്നീട് മരിച്ചതോടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി അക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ സരിഗയിലെ സുഷാന്ത്, ഏറോത്ത് താഴക്കുനി വിജയന്‍, ഭാര്യ സവിത, മക്കളായ അനുരാഗ്, അനുശ്രീ എന്നിവര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ കുനിവയലിലെ എം.പി. കുഞ്ഞമ്മദ്, എം.പി. അസീസ്, എടക്കുടി സലാം എന്നിവരുടെ വീടുകള്‍ക്കുനേരെ കല്ളേറുണ്ടായി. എം.പി. കുഞ്ഞമ്മദിന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. പി.സി. മജീദിന്‍െറ കാറിനുനേരെയും ആക്രമണമുണ്ടായി. ലീഗ് ഓഫിസിന്‍െറ ജനല്‍ഗ്ളാസ് തകര്‍ത്തു. സംഭവത്തെ സര്‍വകക്ഷിയോഗം അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അക്രമമുണ്ടായ പ്രദേശങ്ങള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സര്‍വകക്ഷി സംഘം സന്ദര്‍ശിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. മോഹനന്‍ അധ്യക്ഷത വഹിച്ചു. സി.ഐ ഉമേഷ്, എം.സി. പ്രേമന്‍, ചുണ്ടയില്‍ മൊയ്തു ഹാജി, പി. ഗോപാലന്‍, കെ.കെ. ബാലകൃഷ്ണന്‍, എഫ്.എം. മുനീര്‍, പി.കെ. ബാലന്‍, ആര്‍. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.