കക്കോടി: ‘നാല്‍പത് വര്‍ഷമായി ഞാന്‍ ഈ കോളനിയില്‍ കഴിയുന്നു. ഇവിടെ ജനിച്ച മക്കളാണ് ഈ മൂന്നുപേരും. അന്നു മുതല്‍ ഇന്നുവരെ ഈ കോളനിക്ക് ഒരു മാറ്റവും വന്നിട്ടില്ല. അംഗവൈകല്യം വന്നവരാണ് ഈ ഇരട്ടക്കുട്ടികള്‍. ഒരാനുകൂല്യവും ഇവര്‍ക്ക് കിട്ടിയിട്ടില്ല...’ -അടക്കിപ്പിടിച്ച അമര്‍ഷം കരച്ചിലിലത്തെിയതോടെ കൗസല്യയുടെ വാക്കുകള്‍ മുറിഞ്ഞു. കക്കോടി പൊട്ടംമുറി വളപ്പില്‍താഴം അയലാടത്ത് മീത്തല്‍ കോളനിയിലെ കൗസല്യയുടെ ജീവിതം ദുരിതത്തിന്‍െറ നടുക്കടലിലാണ്. കോളനിയിലെ ഏഴ് ഇരട്ട മണ്‍കൂരകളില്‍ ഒന്നിന്‍െറ പാതി പങ്കിട്ടെടുത്താണ് അഞ്ചു പേരടങ്ങുന്ന കൗസല്യയുടെ കുടുംബം തിങ്ങിഞെരുങ്ങി കഴിയുന്നത്. മണ്‍കട്ടകൊണ്ട് നിര്‍മിച്ച ഒറ്റമുറിയില്‍ ഇടച്ചുവര്‍ കെട്ടി രണ്ടാക്കിയതിനാല്‍ അടുക്കളയും കിടപ്പുമുറിയും വേര്‍തിരിച്ചുകിട്ടി. ഒരു വര്‍ഷത്തോളമായി കാന്‍സര്‍ ബാധിച്ച് സ്വന്തമായി ഒന്നും ചെയ്യാന്‍ പറ്റാതെ കിടക്കുകയാണ് കൗസല്യയുടെ ഭര്‍ത്താവ് ശശി. സംസാരശേഷിയും കേള്‍വിശേഷിയും പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ് ഇരട്ടമക്കളിലൊന്നായ മുപ്പത്തിരണ്ടുകാരി ഷിബിലക്ക്. ഒപ്പം പിറന്ന ഷിബീഷിന് കേള്‍വിശേഷിയും സംസാരശേഷിയും അല്‍പം മാത്രമാണുള്ളത്. മൂന്നു പേരുടെയും ചികിത്സക്കും മരുന്നിനുമായി വലിയൊരു തുക വേണം. അറുപത്തിയഞ്ചുകാരിയായ കൗസല്യയുടെ മൂത്ത മകന്‍ ഷിബുവിന്‍െറ അധ്വാനംകൊണ്ടാണ് മരുന്നും ഭക്ഷണവും ഈ വീട്ടിലേക്കത്തെുന്നത്. ഒമ്പതാംക്ളാസില്‍ വെച്ചുതന്നെ ഷിബുവിന് പഠനം നിര്‍ത്തേണ്ടിവന്നു. റോഡ്പണിയും ഹോട്ടല്‍ പണിയും കല്‍പ്പണിയുമെല്ലാം ചെയ്ത് ഷിബു മുടങ്ങാതെ മരുന്നിനുള്ള വക കണ്ടത്തെുകയാണ്. മണ്‍കട്ടച്ചുവരുകള്‍ക്ക് മീതെ മേഞ്ഞ ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞിടത്ത് കമുകിന്‍പാള തിരുകിവെച്ചാണ് കഴിഞ്ഞ മഴക്കാലം കഴിച്ചുകൂട്ടിയത്. അവയെല്ലാം ദ്രവിച്ചിരിക്കുകയാണ്. ഭിത്തികള്‍ അടര്‍ന്ന് ഏതു നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയുമാണ്. തങ്ങളുടെ ദുരിതാവസ്ഥക്ക് പരിഹാരമാകാന്‍ ഈ കുടുംബം പല വാതിലുകളും മുട്ടിയെങ്കിലും ഒന്നും നടന്നില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് താമസിക്കുന്ന കോളനിക്ക് മുകളിലായി നാല് സെന്‍റ് ഭൂമി അനുവദിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നുവെന്ന് കൗസല്യ പറയുന്നു. കോളനിയിലേക്ക് വാഹനം എത്താത്തതിനാല്‍ രോഗിയായ ശശിയെ നടത്തിച്ചുവേണം വാഹനമത്തെുന്നിടത്തേക്ക് കൊണ്ടുപോകാന്‍. കുടുംബം പുലര്‍ത്താനുള്ള തത്രപ്പാടില്‍ തന്‍െറ ജീവിതം പോലും മറന്നിരിക്കുകയാണ് 34കാരനായ ഷിബു. കാരുണ്യം തോന്നി ആരെങ്കിലും സഹായിച്ചാലേ ഈ കുടുംബത്തിലെ അഞ്ചുപേര്‍ക്കും പുതിയൊരു ജീവിതം കിട്ടുകയുള്ളൂ. കനറാ ബാങ്ക് ചേളന്നൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ : 1909101022820. ഐ.എഫ്.എസ്.ഇ കോഡ് : സി.എന്‍.ആര്‍.ബി 0001909. ഫോണ്‍ : 9895071418
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.