ഇനി മൂന്നുനാള്‍ ‘കാഷ്ലെസ്’ ജീവിതം

കോഴിക്കോട്: നോട്ട് പ്രതിസന്ധി ഒരു മാസം പിന്നിട്ടതിനൊപ്പം മൂന്നുദിവസം അവധികൂടി വന്നതോടെ ജനത്തിന് ഇനിയുള്ള മൂന്നുനാളുകളില്‍ കാഷ്ലെസ് ജീവിതം നയിക്കേണ്ടിവരും. ഒന്നിച്ചുള്ള അവധി മുന്നില്‍കണ്ട് വെള്ളിയാഴ്ച ബാങ്കുകളിലത്തെിയ നിരവധിപേര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. ഗ്രാമപ്രദേശങ്ങളിലെ മിക്ക ബാങ്കുകളിലും ഇതുതന്നെയാണ് സ്ഥിതി. താമരശ്ശേരി, കുറ്റ്യാടി, വടകര, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാങ്കുകളിലും എ.ടി.എമ്മുകളിലും പണത്തിനായത്തെിയ നൂറുക്കണക്കിന് പേര്‍ക്ക് പണം ലഭിച്ചില്ല. കോഴിക്കോട് എസ്.ബി.ടി, കനറാ ബാങ്കുകളിലാണ് അത്യാവശ്യത്തിന് പണം ലഭിച്ചത്. ഫെഡറല്‍ ബാങ്കിന് പണം ലഭിച്ചില്ല. എസ്.ബി.ടിക്ക് ലഭിച്ചത് 50 കോടി മാത്രമാണ്. കഴിഞ്ഞയാഴ്ച ലഭിച്ചതിന്‍െറ മൂന്നിലൊന്ന് മാത്രമാണിത്. ഇത് അര്‍ബന്‍ ബാങ്കുകള്‍, ട്രഷറി എന്നിവക്ക് കൈമാറിക്കഴിഞ്ഞാല്‍ കുറഞ്ഞ പണം മാത്രമേ ബാങ്കുകളില്‍ ശേഷിക്കൂ. വെള്ളിയാഴ്ച നഗരപ്രദേശത്തെ 27 എ.ടി.എമ്മുകള്‍ നിറച്ചതായി പറയുന്നുണ്ടെങ്കിലും ഇത് ഒറ്റദിവസത്തേക്ക് മാത്രമേ തികയൂ. ഫെഡറല്‍ ബാങ്കിന്‍െറയും കനറാ ബാങ്കിന്‍െറയും ബ്രാഞ്ചുകള്‍ക്ക് സമീപത്തെ എ.ടി.എമ്മുകളില്‍മാത്രമേ വെള്ളിയാഴ്ചയും പണമുണ്ടായിരുന്നുള്ളൂ. ഇത് ഒരുദിവസത്തോടെ തീരുകയും ചെയ്യും. അവധിദിനങ്ങളില്‍ എ.ടി.എമ്മുകള്‍ നിറക്കുന്ന പതിവ് ബാങ്കുകള്‍ക്കില്ലാത്തതിനാല്‍ വെള്ളിയാഴ്ച മുതല്‍ പണത്തിനായി പരക്കം പാച്ചിലാവും. പണക്ഷാമം കാരണം ആവശ്യപ്പെടുന്നതിന്‍െറ പാതിയും മൂന്നിലൊന്നും മാത്രമാണ് ഇടപാടുകാര്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരാവട്ടെ ശമ്പളംപോലും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. കടകളിലും സ്കൂളുകളിലും അവധി പറഞ്ഞിരിക്കുകയാണ് പലരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.