പേരാമ്പ്ര എസ്.ബി.ഐക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ

പേരാമ്പ്ര: രാവിലെ മുതല്‍ ക്യൂ നിന്ന് വലഞ്ഞ ആളുകള്‍ പണം ലഭിക്കാതായതോടെ രോഷാകുലരായി പേരാമ്പ്ര എസ്.ബി.ഐ ജീവനക്കാരുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതോടെ വെള്ളിയാഴ്ച അല്‍പസമയം ബാങ്ക് പ്രവര്‍ത്തനം നിലച്ചു. ശനിയാഴ്ച മുതല്‍ മൂന്നുദിവസം ബാങ്ക് അവധിയായതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെതന്നെ ആളുകള്‍ ക്യൂവില്‍ എത്തിയിരുന്നു. നോട്ട് നിരോധിച്ച ശേഷം ഇത്ര വലിയ ക്യൂ ആദ്യമായാണ് എസ്.ബി.ഐക്ക് മുന്നില്‍ രൂപപ്പെട്ടത്. വടകര റോഡ് ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ബാങ്കിലെ ക്യൂ ടാക്സി സ്റ്റാന്‍ഡ് പരിസരം വരെ എത്തിയിരുന്നു. രണ്ടായിരത്തോളം ആളുകളാണ് ക്യൂവിലുണ്ടായിരുന്നത്. 30 ലക്ഷം രൂപ മാത്രമാണ് വെള്ളിയാഴ്ച ബാങ്കിലത്തെിയത്. ഇത് 350 ആളുകള്‍ക്ക് കൊടുക്കുമ്പോഴേക്കും തീര്‍ന്നു. തുടര്‍ന്ന് ആളുകള്‍ ബാങ്ക് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. പൊലീസ് എത്തിയ ശേഷമാണ് സംഘര്‍ഷാവസ്ഥക്ക് ശമനം വന്നത്. ബാങ്ക് മാനേജറെ കൈയേറ്റം ചെയ്യാന്‍പോലും ശ്രമമുണ്ടായിരുന്നു. പേരാമ്പ്രയിലെ മറ്റ് ബാങ്കുകളിലും ആവശ്യത്തിന് പണം ലഭിച്ചിരുന്നില്ല. ബാങ്കില്‍നിന്ന് ലഭിക്കുന്ന നോട്ടുകളില്‍ ബഹുഭൂരിപക്ഷവും രണ്ടായിരമാണ്. ചില്ലറ ലഭിക്കാത്തതുകൊണ്ട് ദൈനംദിന ആവശ്യങ്ങളൊന്നും നടക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.