വടകര: കഴിഞ്ഞ ദിവസം വടകര ഗവ. ജില്ലാ ആശുപത്രിക്ക് സമീപത്തെ റോഡില്‍ നിന്ന് റിട്ട. അധ്യാപകന്‍ നാട്ടുകാരോടായി പങ്കുവെച്ച വേദനകളിങ്ങനെ: സീനിയര്‍ സിറ്റിസണ്‍സ് ക്യൂവില്‍ നില്‍ക്കുന്നവരെ അപമാനിക്കുന്ന രീതിയിലാണ് ജീവനക്കാരുടെ പെരുമാറ്റം, മരുന്നുവാങ്ങാന്‍ നിന്നാലും അവഗണന തന്നെ, പ്രഷറിന്‍െറ ഗുളിക അറിയാതെ കഴിച്ച കുട്ടിക്ക് ചികിത്സ കിട്ടാതായ സംഭവവും അടുത്തിടെയുണ്ടായി. തുടര്‍ന്ന്, സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയാണ് ചെയ്തത്. മുമ്പ് ധര്‍മാശുപത്രിയെന്നാ വിളിച്ചിരുന്നത്, ഇപ്പോഴിത് ‘അധര്‍മാശുപത്രിയായിമാറി’. ഇത്തരം പരാതികള്‍ ഒറ്റപ്പെട്ടതല്ളെന്ന് ആശുപത്രിയിലത്തെിയാല്‍ ആര്‍ക്കും ബോധ്യമാകും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെയും രോഗികള്‍ വര്‍ധിച്ചതിനെയും കുറിച്ചാണ് അധികൃതര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍െറ കാലത്താണ് വടകര താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കിയത്. എന്നാല്‍, പേരില്‍ ജില്ലാ ആശുപത്രിയായെങ്കിലും സേവനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍െറതിന് തുല്യമാണെന്നാണ് ആക്ഷേപം. ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയമിക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് നാളിതുവരെ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ, താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ നാട്ടുകാര്‍ കണ്ട സ്വപ്നങ്ങളെല്ലാം വെറുതെയായി. വടകര താലൂക്കിനുപുറമെ കൊയിലാണ്ടി താലൂക്കിന്‍െറ ചില ഭാഗങ്ങളില്‍നിന്നുമുള്ള രോഗികള്‍ ഇവിടെയത്തെുന്നുണ്ട്. നിലവിലുള്ള സ്റ്റാഫ് പാറ്റേണില്‍ വിവിധ വിഭാഗങ്ങളിലായി എട്ടു ഡോക്ടര്‍മാരെ ഇതുവരെ അനുവദിച്ചിട്ടേയില്ല. 15 തസ്തികള്‍ ഉണ്ടെങ്കിലും പലരും അവധിയിലാണ്. അത്യാഹിത വിഭാഗത്തിലും ജനറല്‍ ഒ.പിയിലും അഞ്ചു തസ്തികകളുണ്ടെങ്കിലും മൂന്നുപേരെയുള്ളൂ. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തുകൊണ്ട് പലപ്പോഴും രോഗികളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പതിവാണ്. രാവിലെ എട്ടിനാണ് ഒ.പി തുടങ്ങുന്നതെങ്കിലും ചില ഡോക്ടര്‍മാര്‍ വൈകിയാണത്തെുന്നതെന്ന ആക്ഷേപം ശക്തമാണ്. മൂന്നുപേരെങ്കിലും വേണ്ട ശിശുരോഗം, നെഞ്ചുരോഗം, മനോരോഗം, പള്‍മനോളജി തുടങ്ങിയ വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ജില്ലാ ആശുപത്രിയില്‍ എഴുപതോളം ഡോക്ടര്‍മാര്‍ വേണമെന്നാണ് കണക്ക്. ഇതിന്‍െറ പകുതിയോളം ഡോക്ടര്‍മാരെ വെച്ചാണിപ്പോള്‍ ആശുപത്രി മുന്നോട്ടുപോകുന്നത്. സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ജീവനക്കാര്‍, ശുചീകരണ ജോലിക്കാര്‍ എന്നിവരെയെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രീതിയനുസരിച്ചാണിപ്പോഴും നിയമിക്കുന്നത്. ഇതുമൂലം ലാബിലെ പരിശോധനക്കും മരുന്നുവാങ്ങാനും വന്‍ ക്യൂവാണ്. ഇതിനിടയില്‍ പോസ്റ്റുമോര്‍ട്ടം, ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിശോധന, പൊലീസ് കേസുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവയൊക്കെ അധികഭാരമാണെന്ന് പറയുന്നു. ആശുപത്രിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞ അവസ്ഥയാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഒരു നടപടിയുമില്ല. സ്വകാര്യ ആശുപത്രിയെയും മറ്റും ആശ്രയിക്കുന്നതിന് സാമ്പത്തികമായി കഴിയാത്ത നൂറുകണക്കിന് രോഗികളും ഇവിടെയത്തെുന്നുണ്ട്. എന്നാല്‍, മനം മടുപ്പിക്കുന്ന അനുഭവങ്ങളാണുള്ളതെന്നാണ് ആക്ഷേപം. മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തമായി വടകരയിലെ സന്നദ്ധസംഘടനകളും മറ്റും വലിയതോതിലുള്ള സേവനപ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടത്തുന്നത്. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണന കിട്ടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.