താമരശ്ശേരി: എളേറ്റില്‍ ജനതാ റോഡിലെ അനധികൃത കള്ളുഷാപ്പിനെതിരായ സ്ത്രീകളുടെ സമരം ആഗസ്റ്റ് 27ന് 140ാം ദിവസം പിന്നിടുന്നു. അന്ന് വൈകീട്ട് 3.30ന് എളേറ്റില്‍ വട്ടോളിയില്‍ സ്ത്രീശക്തി സമ്മേളനം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹികപ്രവര്‍ത്തക കാഞ്ചനമാല ഉദ്ഘാടനം ചെയ്യും. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സി. ഉസൈന്‍ അധ്യക്ഷതവഹിക്കും. കെ. അജിത, പി. കുല്‍സു ടീച്ചര്‍, ആയിശക്കുട്ടി സുല്‍ത്താന്‍, നൗഫിറ മുഹമ്മദ്, സുമയ്യ കന്ദമംഗലം, ഇയ്യച്ചേരി പത്മിനി ടീച്ചര്‍, പ്രീത ജോസ്, എം.എസ്. മുഹമ്മദ് എന്നിവര്‍ സംസാരിക്കും. 2016 ഏപ്രില്‍ 18നാണ് എളേറ്റില്‍ ജനതാ റോഡ് കള്ള്ഷാപ്പ് പരിസരത്ത് സ്ത്രീകളും കുട്ടികളും സമരം ആരംഭിച്ചത്. സമരം വിജയിച്ചെങ്കിലും ഷാപ്പ് പുന$സ്ഥാപിക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. ഇതിനെതിരായ താക്കീതായാണ് സ്ത്രീശക്തി സമ്മേളനം സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, സമരസമിതി കണ്‍വീനര്‍ വി. ജമീല, ജോ. കണ്‍വീനര്‍ കെ.പി. ദമയന്തി, ട്രഷറര്‍ രാധാ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.