കോഴിക്കോട്: ഓണ വിപണിയില്‍ കരിഞ്ചന്ത അവസാനിപ്പിക്കാന്‍ പതിവായി രൂപവത്കരിക്കാറുള്ള വില നിയന്ത്രണ സെല്‍ രൂപവത്കരിച്ചില്ല. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാനും കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുമായി ജില്ലാ സിവില്‍ സപൈ്ളസിന്‍െറ നേതൃത്വത്തിലാണ് ഉത്സവകാലങ്ങളില്‍ വില നിയന്ത്രണ സെല്‍ രൂപവത്കരിക്കാറ്. സിവില്‍ സപൈ്ളസിന് പുറമെ ആരോഗ്യം, വാണിജ്യ നികുതി, പൊലീസ്, ആര്‍.ടി.ഒ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകള്‍ സംയുക്തമായി വ്യാപാരകേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നാണ് ചട്ടം. ഉത്സവകാലങ്ങളില്‍ അരിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളും പഴം, പച്ചക്കറി തുടങ്ങിയവയും പൂഴ്ത്തിവെച്ച് വിലക്കയറ്റം ഉണ്ടാക്കാനുള്ള കച്ചവടക്കാരുടെ ശ്രമം കണ്ടത്തെുകയാണ് ലക്ഷ്യം. അടുത്തിടെ കണ്‍സ്യൂമര്‍ ഫെഡില്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരിക്ക് പകരം തമിഴ്നാട്ടില്‍ നിന്നുള്ള ജയ അരി ഇറക്കുമതി ചെയ്തത് സംബന്ധിച്ച് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ പരിശോധന നടത്തിയിരുന്നു. ആന്ധ്ര അരി ഇറക്കുമതിയുടെ മറവില്‍ പൊതുവിപണിയിലും വ്യാപക ക്രമക്കേടും കൃത്രിമ വിലക്കയറ്റവും ഉണ്ടാകാന്‍ സാധ്യതയുള്ള സമയമാണ് ഓണക്കാലം. എന്നാല്‍, ഇത് പരിശോധിക്കാനായി പ്രത്യേക വിജിലന്‍സ് സെല്‍ ഇതുവരെ രൂപവത്കരിക്കാത്തത് ജില്ലാ സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ സപൈ്ള ഓഫിസര്‍ കണ്‍വീനറായുമാണ് സെല്‍ രൂപവത്കരിക്കേണ്ടത്. അവശ്യ സാധനങ്ങളുടേത് ഉള്‍പ്പെടെ ചില്ലറ, മൊത്ത വിപണിയിലെ വിലനിലവാരം ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കുക എന്നതാണ് സെല്ലിന്‍െറ പ്രാഥമിക ചുമതല. അരി, ഗോതമ്പ്, പഞ്ചസാര, ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, പച്ചക്കറി തുടങ്ങിയവയാണ് അവശ്യ സാധനങ്ങള്‍. വ്യാപാരികള്‍ അതാത് ദിവസത്തെ വിലവിവര പട്ടിക കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം പാലിക്കുന്നുണ്ടോയെന്നത് സെല്‍ പ്രത്യേകം പരിശോധിക്കും. ഓണക്കാലത്തോടനുബന്ധിച്ച് റേഷന്‍ ഇന്‍സ്പെക്ടര്‍മാരും സപൈ്ള ഓഫിസറും വിപണികളില്‍ പ്രത്യേക പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ടെങ്കിലും നടപ്പാക്കാത്തത് വ്യാപാരികള്‍ക്ക് സഹായകമാകുന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്ന 1980ലെ നിയമ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കാനും പിഴ ഈടാക്കാനും ജില്ലാ ഭരണകൂടത്തിന് അധികാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.