കണ്‍സ്യൂമര്‍ഫെഡ് മേഖലാ കേന്ദ്രത്തില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിന്‍െറ മുതലക്കുളത്തിന് സമീപമുള്ള മേഖലാ ഓഫിസില്‍ വിജിലന്‍സ് അധികൃതരുടെ മിന്നല്‍ പരിശോധന. മീനങ്ങാടിയിലെയും വേങ്ങേരിയിലെയും കണ്‍സ്യൂമര്‍ഫെഡിന്‍െറ ഡിപ്പോകള്‍, അരി വാങ്ങിയ വലിയങ്ങാടിയിലെ അരി മൊത്തക്കച്ചവടക്കാരായ ജമാല്‍ ട്രേഡിങ്സ്, വിനായക ട്രേഡേഴ്സ്, ആഷിക് ട്രേഡേഴ്സ് എന്നിവിടങ്ങളിലും വിജിലന്‍സ് പരിശോധന നടന്നു. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു. ടെന്‍ഡര്‍ പ്രകാരം ഓണത്തിന് കൊണ്ടുവന്ന ആന്ധ്രാപ്രദേശിലെ അരിക്ക് പകരം തമിഴ്നാട്ടില്‍ നിന്നുള്ള ഗുണമേന്മ കുറഞ്ഞ അരിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ എത്തിച്ചതെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്‍െറ റെയ്ഡ്. കോഴിക്കോട് യൂനിറ്റ് ഓഫിസ് വിജിലന്‍സ് ഡിവൈ.എസ്.പി ജോസി ചെറിയാന്‍െറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയില്ളെന്നും എന്നാല്‍, കണ്‍സ്യൂമര്‍ഫെഡിന്‍െറ ആസ്ഥാന ഓഫിസില്‍ കൂടി പരിശോധന നടത്തേണ്ടതുണ്ടെന്നും വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി. അത്തരമൊരു പരിശോധനയില്‍ മാത്രമേ ടെന്‍ഡര്‍ നല്‍കിയതിന്‍െറ നിജസ്ഥിതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂവെന്നും അധികൃതര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള ഗുണമേന്മ കുറഞ്ഞ അരികണ്‍സ്യൂമര്‍ഫെഡിന് നല്‍കിയെന്നപരാതി മുമ്പുമുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.