അപകടം പതിവായി സംസ്ഥാനപാത; വേഗനിയന്ത്രണത്തിന് നടപടിയില്ല

മുക്കം: കരളലിയാതെ കണ്ടുനില്‍ക്കാന്‍ കഴിയുന്ന കാഴ്ചയായിരുന്നില്ല വെള്ളിയാഴ്ച രാവിലെ മുക്കം അഭിലാഷ് ജങ്ഷനില്‍ സംഭവിച്ചത്. ടണ്‍ കണക്കിന് ഭാരമുള്ള ടിപ്പര്‍ ലോറി കാലില്‍ കയറിയ നിലയില്‍ ലോറിക്കടിയില്‍ പിടയുകയായിരുന്നു വേലായുധനെന്ന കാല്‍നടക്കാരന്‍. ഓടിക്കൂടിയ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും നിസ്സഹായ നിമിഷമായിരുന്നു. തുടയിലൂടെ ടയര്‍ കയറി കാല്‍ റോഡിനും ടയറിനുമിടയില്‍ ചതഞ്ഞ നിലയിലായിരുന്നു. സംഭവിച്ചതെന്തെന്നുപോലും നോക്കാതെ വാഹനം ഓഫ് ചെയ്ത് കടന്നുകളഞ്ഞ ഡ്രൈവറുടെ ക്രൂരതക്ക് സാക്ഷിയായി ടിപ്പറിനടിയില്‍ മരണവേദനയില്‍ പിടയുകയായിരുന്നു വേലായുധന്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനത്തെുടര്‍ന്ന് മുക്കം ഫയര്‍സ്റ്റേഷനില്‍നിന്നത്തെിയ ഫയര്‍മാന്‍മാരായ കെ. നാസര്‍, കെ.കെ. നന്ദകുമാര്‍, ടി. രാഹുല്‍, കെ. അഷ്റഫ് എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വാഹനം ജാക്കി വെച്ച് ഉയര്‍ത്തി വേലായുധനെ പുറത്തെടുക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്‍െറ ആംബുലന്‍സില്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന ഉടന്‍ മുങ്ങിയ ടിപ്പര്‍ ഡ്രൈവര്‍ ഒളിവിലാണ്. ഇയാളെ കണ്ടത്തൊന്‍ പൊലീസ് ഊര്‍ജിത ശ്രമമാരംഭിച്ചിട്ടുണ്ട്. മുക്കത്ത് ടിപ്പര്‍ ലോറി അപകടങ്ങള്‍ പതിവായിരുന്നിട്ടും ഇത്തരമൊരു സംഭവം ഇതാദ്യമാണ്. വര്‍ഷങ്ങളായി എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയില്‍ ടിപ്പര്‍ അപകടങ്ങള്‍ മരണമുണ്ടാക്കുന്നു. പാതയില്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നില്ല. വലിയ വാഹനങ്ങളാവട്ടെ അമിത വേഗത്തിലാണ് ഓടുന്നതും. പരാതികളും പ്രതിഷേധങ്ങളും ഏറെ ഉയര്‍ന്നെങ്കിലും പരിഹാര നടപടിയില്ല. നാല് റോഡുകള്‍ വന്നുചേരുന്ന പി.സി ജങ്ഷനില്‍ ഏത് സമയവും വാഹനത്തിരക്കാണ്. വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ ബസ് കാത്തുനില്‍ക്കുന്നതും ബസിറങ്ങുന്നതും ഇവിടെയാണ്. എന്നാല്‍, ഇതൊന്നും നോക്കാതെ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലാണിവിടെ. പലപ്പോഴും വിദ്യാര്‍ഥികളടക്കം രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. വ്യാഴാഴ്ച വൈകീട്ടും സീബ്രാലൈനിന് മുകളിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ടിപ്പര്‍ അമിതവേഗത്തിലത്തെിയിരുന്നു. ഇത് ചോദ്യം ചെയ്ത പൊലീസുകാരനെ ഡ്രൈവര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് മുക്കം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. ശ്രീധരന്‍ ഇടപെട്ട് ഡ്രൈവറെ കസ്റ്റഡിയില്‍ എടുപ്പിക്കുകയായിരുന്നു. ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.