തെരുവുനായ ശല്യം രൂക്ഷം; അധികൃതര്‍ക്ക് അനക്കമില്ല

വടകര: നാടെങ്ങും തെരുവുനായ ശല്യം വ്യാപകമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന ആക്ഷേപം ശക്തമായി. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. നഗരത്തിന്‍െറ ചില ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ബൈക്ക് യാത്രപോലും നായശല്യം കാരണം അസാധ്യമായിരിക്കയാണ്. ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ റോഡരികിലും മറ്റും തള്ളുന്നത് നായ തമ്പടിക്കാന്‍ കാരണമാവുകയാണ്. മൃഗസ്നേഹത്തിന്‍െറ പേരിലുള്ള സാങ്കേതികത്വം പറഞ്ഞാണ് പലരും തടിതപ്പുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറിലേറെ പശുക്കളാണ് വടകര താലൂക്കില്‍ മാത്രം നായയുടെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞയാഴ്ച കുരിക്കിലാട് ആട്ടിന്‍കുട്ടിയെ നായ കടിച്ചുകൊന്ന സംഭവമാണ് ഒടുവിലത്തേത്. മനുഷ്യനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാവുന്ന വിധത്തില്‍ മൃഗശല്യമുണ്ടായാല്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ നിയമതടസ്സമൊന്നുമില്ല. എന്നാലിക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും അഞ്ജരാണെന്നാണ് വിമര്‍ശം. നേരത്തെയുണ്ടായിരുന്ന പട്ടിപിടുത്തം പൂര്‍ണമായും ഇല്ലാതായെങ്കിലും ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി നിലവിലുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കുന്നില്ല. അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കേണ്ട ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പട്ടികളെ മൃഗസംരക്ഷണ വകുപ്പിന്‍െറ കൈകളിലത്തെിച്ചാല്‍ പ്രജനന നിയന്ത്രണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. എന്നാലിത് നടക്കുന്നില്ല. അടുത്തിടെ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ പ്രജനന നിയന്ത്രണ പരിപാടി വടകരയില്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് കൗണ്‍സില്‍ യോഗത്തിലുയര്‍ന്ന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.