തിരുവമ്പാടി: കൈതപ്പൊയില്‍-കോടഞ്ചേരി-തിരുവമ്പാടി-അഗസ്ത്യമൂഴി മലയോരപാത വികസനത്തിന് പദ്ധതിയായി. സംസ്ഥാന ബജറ്റില്‍ റോഡ് നവീകരണത്തിന് 30 കോടി രൂപ അനുവദിച്ചതോടെയാണ് മലയോരപാത വികസനത്തിന് സാധ്യത തെളിഞ്ഞത്. 21 കി.മീറ്റര്‍ റോഡ് പത്ത് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനാണ് പദ്ധതി. നിലവില്‍ റോഡിന്‍െറ പല ഭാഗങ്ങളും എട്ട് മീറ്റര്‍ വീതിയേയുള്ളൂ. നിര്‍ദിഷ്ട പാതയുടെ ഭാഗമായുള്ള നാലര കി.മീറ്റര്‍ ദൂരമുള്ള തിരുവമ്പാടി-തൊണ്ടിമ്മല്‍-അഗസ്ത്യമൂഴി റോഡ് നിലവില്‍ എട്ട് മീറ്റര്‍ വീതിയാണുള്ളത്. ആറുമീറ്റര്‍ വീതിയിലാണ് കോടഞ്ചേരി-തിരുവമ്പാടി റോഡും നിലവിലുള്ളത്. റോഡ് കടന്നുപോകുന്ന കോടഞ്ചേരി, തിരുവമ്പാടി ടൗണ്‍ റോഡുകളും പത്ത് മീറ്ററില്‍ വികസിപ്പിക്കും. തിരുവമ്പാടി ടൗണ്‍ റോഡ് നേരത്തെ പത്ത് മീറ്ററില്‍ വികസിപ്പിച്ചപ്പോഴും റോഡ് കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാറിയ സാഹചര്യത്തില്‍ കടകളുടെയും സ്ഥാപനങ്ങളുടെയും റോഡ് കൈയേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നുണ്ട്. റോഡ് നവീകരണത്തിനായി കൈതപ്പൊയില്‍ മുതല്‍ അഗസ്ത്യമുഴി വരെ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളാരംഭിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ ജോര്‍ജ് എം. തോമസിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോടഞ്ചേരിയിലും തമ്പലമണ്ണയിലും തൊണ്ടിമ്മലിലും സ്ഥലമുടമകളുടെ യോഗം ചേര്‍ന്നിരുന്നു. നവംബര്‍ മാസത്തോടെ റോഡ് നവീകരണ പ്രവൃത്തിയുടെ ടെന്‍ഡറിന് നടപടിയാകുമെന്നാണ് പ്രതീക്ഷ. മലപ്പുറം, വയനാട് ജില്ലകളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്നതാണ് കൈതപ്പൊയില്‍-കോടഞ്ചേരി-തിരുവമ്പാടി-അഗസ്ത്യമൂഴി റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.