മുക്കത്ത് ട്രാഫിക് പരിഷ്കരണം പ്രാബല്യത്തില്‍

മുക്കം: അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളും സ്ഥിരമായനുഭവപ്പെടുന്ന ഗതാഗത സ്തംഭനവും ഒഴിവാക്കാന്‍ മുക്കം നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം പ്രാബല്യത്തില്‍ വന്നു. ട്രാഫിക് പരിഷ്കരണത്തിന്‍െറ ട്രയല്‍ റണ്‍ 10 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നടത്തിയ അവലോകന യോഗത്തില്‍ പരിഷ്കരണം വന്‍ വിജയമാണെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനമായത്. പരിഷ്കരണം നിലവില്‍ വന്നതായി അറിയിക്കാന്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് നഗരസഭാ അങ്ങാടിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിളംബര ജാഥ സംഘടിപ്പിച്ചു. നഗരസഭാ അംഗങ്ങള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, എസ്.പി.സി കാഡറ്റുകള്‍, ജെ.ആര്‍.സി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ അണിനിരന്നു. ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, വൈസ് ചെയര്‍പേഴ്സന്‍ ഹരീദ മോയിന്‍കുട്ടി, കെ.ടി. ശ്രീധരന്‍, വി. ലീല, സാലി സിബി, ടി.ടി. സുലൈമാന്‍, ഇ.പി. അരവിന്ദന്‍, പ്രജിത പ്രദീപ്, പി. ബ്രിജേഷ്, പി.കെ. മുഹമ്മദ്, ഗര്‍വാസിസ് വട്ടുകുളം, രാമന്‍കുട്ടി, സുഭാഷ്, റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒയിസ്ക ഇന്‍റര്‍നാഷനല്‍ മുക്കം ചാപ്റ്റര്‍, റോട്ടറി, ലയണ്‍സ് ക്ളബ് പ്രതിനിധികള്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.