കൊടുവള്ളി: മടവൂരിലെ കൂട്ടുമ്പുറത്ത് താഴം പൈമ്പാലശ്ശേരി മൂന്നാം പുഴ തോടിന് കുറുകെ വര്‍ഷങ്ങള്‍ക്കു മുമ്പ് ചോലക്കര കുണ്ടത്തില്‍ ഭാഗത്ത് നിര്‍മിച്ച ചെക്ഡാം കം ബ്രിഡ്ജ് പാതി തകര്‍ന്നു. ബ്രിഡ്ജ് അപകടനിലയിലായി ഒന്നര വര്‍ഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. പാലത്തിന്‍െറ മുകള്‍വശത്തെ രണ്ട് ഫൂട്ട് സ്ളാബില്‍ ഒരെണ്ണമാണ് തകര്‍ന്നുവീണിരിക്കുന്നത്. പുല്ളോറമ്മല്‍, താന്ന്യാടന്‍കുന്ന്, വേങ്ങോളി ഭാഗങ്ങളിലെ വിദ്യാര്‍ഥികളടക്കം നിരവധി കാല്‍നടയാത്രക്കാരാണ് ഇതുവഴി കടന്നുപോവുന്നത്. കാലവര്‍ഷം കനത്ത് തോട്ടില്‍ വെള്ളമുയരുന്നതോടെ സ്ഥിതി കൂടുതല്‍ പ്രയാസകരമാവും. സ്കൂള്‍ തുറക്കുകകൂടി ചെയ്താല്‍ ആരാമ്പ്രം യു.പി സ്കൂള്‍, ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ചോലക്കരത്താഴം അങ്ങാടിയിലെ പാലം വഴിയോ കൂളിപ്പുറത്ത് താഴത്തെ പാലം വഴിയോ ചുറ്റിസഞ്ചരിക്കേണ്ടി വരും. സ്ളാബ് മാത്രമല്ല, ബ്രിഡ്ജിന്‍െറ അടിഭാഗവും ജീര്‍ണിച്ച് അപകടകരമായ സ്തിഥിയാണ്. ശേഷിക്കുന്ന ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് സ്ളാബിലൂടെയാണ് കാല്‍നടയാത്രക്കാര്‍ മറുകര പറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.