കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നവര്‍ ഈ കണക്കുകള്‍കൂടി ഒന്നുകാണണം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ റോഡില്‍ നടന്ന അപകടങ്ങളില്‍ 21 പേരാണ് മരിച്ചത്. 259 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കഴിഞ്ഞ നാലുമാസത്തിനിടയില്‍ രണ്ടുപേരുടെ ജീവന്‍ ഈ റോഡില്‍ പൊലിഞ്ഞു. 22 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വാഹനാപടകത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഇതോടെ കഴിഞ്ഞ നാലുമാസത്തിനിടയില്‍ ഈ റോഡില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. ദേശീയപാതയില്‍ ഇഖ്റ ആശുപത്രിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ വെള്ളിമാടുകുന്ന് പുളിക്കല്‍പറമ്പ് വീട്ടില്‍ സുബൈദയാണ് (45) വെള്ളിയാഴ്ച മരിച്ചത്. പൊതുപ്രവര്‍ത്തകനായ കെ.പി. വിജയകുമാര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ട്രാഫിക് അധികാരികളുടെ മറുപടിയിലാണ് ഈ റോഡിലെ അപകടങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 21 വരെയുള്ള കണക്കുപ്രകാരം 20 പേരാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മരണപ്പെട്ടതെന്നാണ് വിവരാവകാശരേഖയില്‍ പറയുന്നത്. വെള്ളിയാഴ്ചയും അപകടമുണ്ടായതോടെ ഇത് 21 ആകും. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡില്‍ മാത്രമായി അപകടങ്ങള്‍ വര്‍ധിക്കുന്നതായി കാണുന്നില്ളെന്നാണ് ട്രാഫിക് അധികൃതര്‍ വിവരാവകാശ മറുപടിയില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിലെ ഏറ്റവും അപകടം കൂടിയ ഭാഗങ്ങളായ മലാപറമ്പ്, കിഴക്കെ നടക്കാവ് എന്നിവിടങ്ങള്‍ അടിയന്തരമായി വികസിപ്പിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധിവരെ കുറക്കാനാകുമെന്നിരിക്കെ ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നില്ളെന്നതാണ് യഥാര്‍ഥ്യം. ഓരോ വര്‍ഷം കൂടുന്തോറും അപകടങ്ങളുടെയും പരിക്കേറ്റവരുടെയും എണ്ണം വര്‍ധിക്കുമ്പോഴും റോഡ് വികസനം പ്രഖ്യാപനങ്ങളിലൊതുക്കി ജനങ്ങളുടെ മരണത്തിന് വിട്ടുനല്‍കുകയാണ് അധികൃതര്‍. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മോട്ടര്‍വാഹന നിയമം കര്‍ശനമായി നടപ്പാക്കുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. റോഡ് വികസനത്തിന് കിട്ടിയ പണംപോലും തിരിച്ചയക്കുകയും സര്‍ക്കാറും ഉദ്യോഗസ്ഥരും ഒളിച്ചുകളി തുടരുകയും ചെയ്യുമ്പോഴും ജനങ്ങളുടെ ജീവന്‍ റോഡില്‍ പൊലിഞ്ഞുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.