റോഡില്‍ പാഴാക്കുന്നത് ആയിരക്കണക്കിന് ലിറ്റര്‍

കക്കോടി: കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ റോഡില്‍ പാഴാക്കുന്നത് ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം. കടുത്ത വരള്‍ച്ചയില്‍ നാട് വരണ്ടുണങ്ങുമ്പോഴാണ് ബാലുശ്ശേരി-കോഴിക്കോട് പാതയില്‍ തടമ്പാട്ടുതാഴം ഗായത്രി മിഷന് മുന്നില്‍ പൈപ്പ്ലൈന്‍ പൊട്ടി നടുറോഡില്‍ വെള്ളം പരന്നൊഴുകുന്നത്. ദിവസങ്ങളായി വെള്ളം നഷ്ടപ്പെട്ടിട്ടും അധികാരികള്‍ കണ്ടതായി നടിക്കുന്നില്ല. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ വെള്ളം കെട്ടിനിന്ന് കുഴികളും രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. റോഡില്‍നിന്ന് വെള്ളം അരികിലെ അഴുക്കുചാലിലൂടെ ഒഴുകിപ്പോകുകയാണ്. കടുത്ത വേനല്‍ മൂലം വേങ്ങേരി, കരുവിശ്ശേരി, കാരപ്പറമ്പ്, മലാപ്പറമ്പ് ഭാഗങ്ങളില്‍ കുടിവെള്ളത്തിനുവേണ്ടി ജനങ്ങള്‍ മുറവിളികൂട്ടി സമരത്തിലാണ്. പൂനൂര്‍ പുഴയില്‍ വെള്ളം കുറഞ്ഞതുമൂലം പൂളക്കടവ് പമ്പിങ് സ്റ്റേഷനില്‍നിന്ന് പമ്പിങ് പോലും നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ഇതുമൂലം ഈ ഭാഗത്ത് ജലക്ഷാമം രൂക്ഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.