പുഴകളും കിണറുകളും വറ്റി

കൊടുവള്ളി: കടുത്ത വേനല്‍ച്ചൂടില്‍ നാട്ടിന്‍പുറങ്ങളിലെ ജലസ്രോതസ്സുകളെല്ലാം വറ്റി ഉണങ്ങിയതോടെ ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍. പുഴകളും തോടുകളും കിണറുകളുമെല്ലാം വറ്റി ഉണങ്ങിയതോടെയാണ് കുടിവെള്ളക്ഷാമം നേരിടുന്നത്. ജലനിധി ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളില്‍നിന്നുള്ള പമ്പിങ് പലയിടങ്ങളിലും മുടങ്ങിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പമ്പിങ്. കുടിവെള്ള പദ്ധതികളൊന്നുമത്തൊത്ത കോളനികളിലും കുന്നിന്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരുമാണ് ഏറെ പ്രയാസപ്പെടുന്നത്. പലരും പണംകൊടുത്ത് വെള്ളം വാങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം കുടിവെള്ളങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ കഴിയാത്തതിനാല്‍ ജലജന്യരോഗങ്ങള്‍ പടരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നേരത്തേ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുടിവെള്ളമത്തെിക്കാന്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കടുത്ത ചൂടില്‍ കിഴക്കോത്ത് സ്വദേശിയായ യുവാവിന് കഴിഞ്ഞദിവസം സൂര്യാതപമേറ്റു. ഇദ്ദേഹം ചികിത്സതേടി. ചെറുപുഴയും പൂനൂര്‍പുഴയും വേനല്‍ച്ചൂടില്‍ നേരത്തേതന്നെ വറ്റിവരണ്ടത് കുടിവെള്ള പദ്ധതികളെയാണ് ബാധിച്ചത്. മാലിന്യംനിറഞ്ഞ പൂനൂര്‍പുഴ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞിദിവസങ്ങളില്‍ ശുചിയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.