വ്യാജമദ്യ ദുരന്തഭീഷണി: ജില്ലയിലും ജാഗ്രതാനിര്‍ദേശം

കോഴിക്കോട്: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ ദുരന്തഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സൈസ്. വ്യാജമദ്യ ഉല്‍പാദനം, വില്‍പന എന്നിവ തടയുന്നതിനായി രൂപവത്കരിച്ച ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വ്യാജമദ്യ ദുരന്തം ഭീഷണിയെതുടര്‍ന്ന് എക്സൈസ് വിഭാഗം പരിശോധന കര്‍ശനമാക്കും. മാര്‍ച്ചില്‍ കോഴിക്കോട് എക്സൈസ് ഡിവിഷനില്‍ 589 റെയ്ഡുകളും എട്ടു കമ്പയിന്‍ഡ് റെയ്ഡുകളും നടത്തിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 91 അബ്കാരി കേസുകളും അഞ്ച് എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. കേസിലുള്‍പ്പെട്ട 65 പ്രതികളെ അറസ്റ്റ് ചെയ്തു. 36.2 ലിറ്റര്‍ ചാരായവും 198.12ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 314.86 ലിറ്റര്‍ മാഹിവിദേശ മദ്യവും 1605 ലിറ്റര്‍ വാഷും 82 ഗ്രാം കഞ്ചാവും 7.8 ലിറ്റര്‍ ബിയറും ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. വടകര സര്‍ക്കിള്‍ പരിധിയില്‍നിന്ന് ഒരു കഞ്ചാവ് ചെടി കണ്ടത്തെി. ഈ കാലയളവില്‍ മദ്യത്തിന്‍െറ ഗുണനിലവാരം പരിശോധിക്കുന്നതിനായി 363 തവണ വിവിധ ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും 157 സാമ്പ്ളുകള്‍ ശേഖരിച്ച് രാസപരിശോധനക്ക് അയക്കുകയും ചെയ്തു. എ.ഡി.എം ടി. ജനില്‍ കുമാറിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍, ജനകീയസമിതി മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.